ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളും നടിയുമായ ഇഷാ ഡിയോള്‍ വിവാഹമോചിതയാകുന്നു. വ്യവസായിയായ ഭരത് തക്താനിയുമായി 11 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.

ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളും നടിയുമായ ഇഷാ ഡിയോള്‍ വിവാഹമോചിതയാകുന്നു. വ്യവസായിയായ ഭരത് തക്താനിയുമായി 11 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദേശീയ മാധ്യമത്തോടാണ് ഇവർ വിവാഹമോചന വിവരം വെളിപ്പെടുത്തിയത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും സ്വകാര്യതയെ മാനിക്കണമെന്നും ഇവർ അഭ്യർഥിച്ചു.

ADVERTISEMENT

‘‘ഞങ്ങൾ പരസ്പരം സൗഹൃദപരമായി പിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിൽ മാറ്റം സംഭവിക്കുമ്പോൾ, ഞങ്ങളുടെ രണ്ടു കുട്ടികളുടെ ജീവിതവും ക്ഷേമവും ഞങ്ങൾക്കു പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ – ദേശീയ മാധ്യമത്തിൽ ഇവരുടേതായി വന്ന പ്രസ്താവന ഇങ്ങനെ. 

മൂന്നു വർഷമായി ഇഷയും ഭർത്താവുമായി അകൽച്ചയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വിവാഹമോചനവാർത്തയ്ക്കിടെ, ഇഷ തന്റെ പുസ്തകത്തിൽ ഭർത്താവിനെക്കുറിച്ച് എഴുതിയ കുറിപ്പും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

ADVERTISEMENT

2020-ൽ ‘അമ്മ മിയ’ എന്ന പേരിൽ ഒരു പുസ്തകം ഇഷ എഴുതിയിരുന്നു, അതിൽ, രണ്ടാമത്തെ മകളുടെ ജനനത്തിനു ശേഷം ഭർത്താവ് ഭരത് എങ്ങനെ ‘അവഗണിക്കപ്പെട്ടു’ എന്നതിനെക്കുറിച്ചും നടി സംസാരിച്ചിരുന്നു.

“എന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ച ശേഷം, കുറച്ചുകാലത്തേക്ക് ഭരത്തിന് എന്നോടു ദേഷ്യവും അകൽച്ചയുമുള്ളതായി ശ്രദ്ധിച്ചു. ഞാൻ അദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നു തോന്നി. ഒരു ഭർത്താവിന് അങ്ങനെ തോന്നുന്നത് വളരെ സ്വാഭാവികമാണ്, കാരണം ആ സമയത്ത്, രാധ്യയുടെ പ്ലേസ്‌കൂൾ പരാജയവും മിരായയെ വളർത്തലുമായിരുന്നു എന്റെ തലയിൽ കൂടി ഓടിയിരുന്നത്. കൂടാതെ എന്റെ പുസ്തകം എഴുതുന്നതിനും പ്രൊഡക്‌ഷൻ മീറ്റിങ്ങുകൾ കൈകാര്യം ചെയ്യുന്നതിനും സമയം വേണമായിരുന്നു. അതിനാൽ, അദ്ദേഹത്തിന് അവഗണന അനുഭവപ്പെടുക സ്വാഭാവികമാണ്. എന്റെ വഴികളിലെ പിഴവ് ഞാൻ പെട്ടെന്നു ശ്രദ്ധിച്ചു. ഷർട്ടുകൾ അയൺ ചെയ്യാത്തതും ഉച്ചഭക്ഷണത്തിന് എന്താണു നൽകിയതെന്നു പരിശോധിക്കാൻ മെനക്കെടാതെ അദ്ദേഹത്തെ ജോലിക്കു പറഞ്ഞയച്ചതും ഞാൻ ഓർത്തു. 

ADVERTISEMENT

ഭരത് വളരെ കുറച്ച് ആവശ്യങ്ങളുള്ള ആളാണ്, എനിക്ക് അദ്ദേഹത്തെ പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട്. ഞാൻ വേഗം അത് ശരിയാകുമെന്ന് ഉറപ്പു വരുത്തി. കുറച്ചു നാളായി അദ്ദേഹത്തോടൊപ്പം ഡേറ്റ് നൈറ്റ്‌സിനോ സിനിമയ്‌ക്കോ പോയിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ ഞാൻ എന്റെ ട്രാക്കിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചു.’’– ഇഷ പുസ്കത്തിൽ എഴുതുന്നു.

2012 ലായിരുന്നു ഇഷ ഡിയോൾ- ഭരത് തക്താനി വിവാഹം. ആറു വയസ്സുള്ള രാധ്യാ, നാലു വയസ്സുള്ള മിരായ എന്നിവരാണ് മക്കൾ. 

2002 ലായിരുന്നു ഇഷയുടെ സിനിമാ അരങ്ങേറ്റം. വിനയ് ശുക്ല സംവിധാനം ചെയ്ത ‘കോയി മേരേ ദില്‍സേ പൂച്ഛേ’യായിരുന്നു ആദ്യ ചിത്രം. 2004 ല്‍ റിലീസ് ചെയ്ത ധൂമിലൂടെയാണ് ഇഷ വലിയ ജനശ്രദ്ധ നേടുന്നത്. അതേവർഷം മണിരത്നം ചിത്രമായ ആയുധ എഴുത്തിലും അഭിനയിച്ചു. 2008 ല്‍ പുറത്തിറങ്ങിയ ഹൈജാക്കിന് ശേഷം ഇഷ രണ്ടു സിനിമകളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലുമാണ് പ്രത്യക്ഷപ്പെട്ടത്.

English Summary:

Esha Deol, Bharat Takhtani announce separation