കലാഭവൻ മണിയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ദിവ്യ ഉണ്ണി. വ്യാജ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നില്ല. ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് തന്നെ കലാഭവൻ മണിയോടുള്ള അനാദരവായിരിക്കുമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. എൻടിവി യുഎഇ എന്ന യുട്യൂബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാഭവൻ മണിയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ദിവ്യ ഉണ്ണി. വ്യാജ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നില്ല. ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് തന്നെ കലാഭവൻ മണിയോടുള്ള അനാദരവായിരിക്കുമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. എൻടിവി യുഎഇ എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് മണിയെ അപമാനിച്ചുവെന്ന വിഷയത്തില്‍ നടി വ്യക്തത വരുത്തിയിരിക്കുന്നത്.

‘‘സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ മുതൽ എത്രയോ സിനിമകൾ ഒരുമിച്ചു ചെയ്തു.

ADVERTISEMENT

ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെ തെറ്റായ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരം കമന്റുകൾ ഞാൻ വായിക്കാറില്ല. മറുപടിയും എന്റെ സമയവും അവർ അർഹിക്കുന്നില്ല. നമ്മൾ അവരെക്കുറിച്ച് സംസാരിക്കുന്നതു പോലും അവർക്കു കിട്ടുന്ന പ്രോത്സാഹനമാണ്.’’– ദിവ്യ ഉണ്ണി പറഞ്ഞു.

മലയാള സിനിമയിലെ ഒരു നായിക നടി, കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചു എന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ദിവ്യ ഉണ്ണിയാണ് ആ നായിക എന്ന രീതിയിൽ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറവും ഈ വാർത്തകളുടെ പേരിൽ നടിക്കു നേരെ പിന്നീട് നിരവധി സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി വന്നിരുന്നു.

English Summary:

Divyaa Unni reveals real facts about the controversy with Kalabhavan Mani