അസംബന്ധം നിറഞ്ഞ കോമഡി ചിത്രമെന്ന് റിവ്യു; ‘ആട്’ 9ാം വാർഷികത്തിൽ വിജയ് ബാബു പറയുന്നു
സിനിമകളെ തകർക്കുന്ന റിവ്യൂ ബോംബിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ ചർച്ചയായി വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിജയ് ബാബു നിർമിച്ച ‘ആട് ഒരു ഭീകരജീവിയാണ്’ റിലീസ് ചെയ്ത സമയത്ത് ഓൺലൈൻ മാധ്യമത്തിൽ വന്ന നെഗറ്റീവ് റിവ്യു പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. അസംബന്ധ കോമഡി നിറഞ്ഞ

സിനിമകളെ തകർക്കുന്ന റിവ്യൂ ബോംബിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ ചർച്ചയായി വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിജയ് ബാബു നിർമിച്ച ‘ആട് ഒരു ഭീകരജീവിയാണ്’ റിലീസ് ചെയ്ത സമയത്ത് ഓൺലൈൻ മാധ്യമത്തിൽ വന്ന നെഗറ്റീവ് റിവ്യു പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. അസംബന്ധ കോമഡി നിറഞ്ഞ ഈ ആഭാസ ചിത്രം കാണാൻ ആരും തിയറ്ററിൽ പോകരുത് എന്നായിരുന്നു ആട് എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ഒരു ഓൺലൈൻ മാധ്യമം വാർത്ത കൊടുത്തത്. ‘‘ആട് സിനിമയുടെ റിലീസിന്റെ 9-ാം വാർഷികത്തിൽ ഈ റിവ്യൂ ഓർത്തു. ആട് -3 ഉടനെ ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.’’ –വിജയ് ബാബുവിന്റെ വാക്കുകൾ.
‘ഈ ആട് ഭീകരജീവി തന്നെ’ എന്ന തലക്കെട്ടോടെ വന്ന നെഗറ്റിവ് റിവ്യുവിന്റെ പോസ്റ്ററും വിജയ് ബാബു ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അസംബന്ധ കോമഡി നിറഞ്ഞ ഈ ആഭാസ ചിത്രം കാണാൻ തിയറ്ററിൽ കയറുന്നവർ ഇടവേളയ്ക്കു ശേഷം വീട്ടിൽ പോവുക. ഈ പണി നിർത്തി ജയസൂര്യ.’’ തുടങ്ങിയ വിമർശനങ്ങളാണ് ഈ പോസ്റ്റിൽ കാണാനാകുക.
ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ധർമജൻ, വിജയ് ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. നിരൂപകർ തള്ളിക്കളഞ്ഞ ‘ആട്’ സിനിമയ്ക്കു ബോക്സ്ഓഫിസിൽ പക്ഷേ ശ്രദ്ധനേടാനായില്ല. എന്നാല്‍ പിന്നീട് ഈ സിനിമയൊരു ‘കൾട് കോമഡി’ സിനിമയായി മാറുകയായിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ ഷാജി പാപ്പനും സഹ കഥാപാത്രങ്ങളായ അറക്കൽ അബുവും ഡ്യൂഡും സാത്താൻ സേവ്യറുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറി. ഈ തരംഗത്തെ തുടർന്നു വന്ന ആട് 2 ബ്ലോക്ക്ബസ്റ്റർ ആകുകയും ചെയ്തു.
ആട് എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഒൻപതു വർഷമാകുമ്പോൾ മികച്ച ചിത്രങ്ങളെ ഒരു റിവ്യുവിനും തകർക്കാൻ കഴിയില്ലെന്ന സന്ദേശം കൂടിയാണ് വിജയ് ബാബു തന്റെ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.
വിജയ് ബാബു പങ്കുവച്ച പോസ്റ്റിനു നിരവധിപേരാണ് പിന്തുണയുമായി എത്തുന്നത്. മൂന്നാം ഭാഗത്തിനായി അക്ഷമയോടെയാണ് കാത്തിരിക്കുന്നതെന്നും ഷാജി പാപ്പന്റെ മൂന്നാം വരവ് ഗംഭീരമാകട്ടെയെന്നുമൊക്കെയാണ് കമന്റുകൾ.