അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ‘ഭ്രമുഗ’ത്തിലേെതന്ന് ഹരിശ്രീ അശോകൻ. മകന്റെ അഭിനയം കണ്ട് അദ്ഭുതം തോന്നിയെന്നും ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ സമ്മതിക്കണമെന്നും അദ്ദേഹം സിനിമ കണ്ട ശേഷം മാധ്യമങ്ങളോടു പറഞ്ഞു. ‘‘തീർച്ചയായിട്ടും മകന്റെ കരിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ‘ഭ്രമുഗ’ത്തിലേെതന്ന് ഹരിശ്രീ അശോകൻ. മകന്റെ അഭിനയം കണ്ട് അദ്ഭുതം തോന്നിയെന്നും ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ സമ്മതിക്കണമെന്നും അദ്ദേഹം സിനിമ കണ്ട ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

‘‘തീർച്ചയായിട്ടും മകന്റെ കരിയർ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ​ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ​ഗംഭീരമായി ചെയ്തിട്ടുണ്ട്. 

ADVERTISEMENT

അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ​ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് തന്നെ അദ്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു. മകൻ മാത്രമല്ല എല്ലാവരും നന്നായി ചെയ്തു.

സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചു. ആർട് ഒക്കെ ഗംഭീരം. മൂന്നോ നാലോ ആളുകളെ വച്ച് ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രം ഉണ്ടാക്കുക നടക്കുന്ന കാര്യമല്ല. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടായത്. സമ്മതിക്കണം മമ്മൂക്കയെ. മമ്മൂക്ക പൊളിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. കാതൽ പോലുള്ള സിനിമകൾ, ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാർഥ ആർട്ടിസ്റ്റ്. അതുകൊണ്ടാണല്ലോ ഇവർക്കും അവസരങ്ങൾ കിട്ടുന്നത്.–’’ ഹരിശ്രീ അശോകൻ പറഞ്ഞു.

ADVERTISEMENT

അതേസമയം തമിഴ് പ്രേക്ഷകരെയും ഞെട്ടിക്കുകയാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. തമിഴകത്തുള്ള പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സൂപ്പർസ്റ്റാറായി നിൽക്കുന്ന മമ്മൂട്ടി ഇങ്ങനെയൊരു വേഷത്തിനു സമ്മതം മൂളി എന്നതാണ് തങ്ങളെ അദ്ഭുതപ്പെടുത്തിയതെന്ന് ചിത്രം കണ്ടിറങ്ങിയവർ പറയുന്നു. 

കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മലയാളം, തമിഴ് ഉൾപ്പടെയുള്ള പതിപ്പുകൾക്കു ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

English Summary:

Harisree Ashokan about Bramayugam movie