നടി റീനു മാത്യുസിന് പിറന്നാൾ സർപ്രൈസുമായി എമിറേറ്റ്സിലെ സഹപ്രവർത്തകർ. നിറയെ കയ്യൊപ്പുള്ള ബർത്തഡേ കാർഡിനൊപ്പം കേക്കും ആശംസകളുമായി വിമാനത്തിൽ ജോലിക്കിടെയാണ് സഹപ്രവർത്തകർ റീനുവിന് പിറന്നാൾ സർപ്രൈസ് ഒരുക്കിയത്. എമിറേറ്റ്സ് എയർലൈൻസിലെ എയർഹോസ്റ്റസാണ് നടി റീനു മാത്യൂസ്. ഏറ്റവും പ്രിയപ്പെട്ട ജോലിക്കിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി റീനു മാത്യൂസിന് പിറന്നാൾ സർപ്രൈസുമായി എമിറേറ്റ്സിലെ സഹപ്രവർത്തകർ. നിറയെ കയ്യൊപ്പുള്ള ബർത്തഡേ കാർഡിനൊപ്പം കേക്കും ആശംസകളുമായി, വിമാനത്തിൽ ജോലിക്കിടെയാണ് സഹപ്രവർത്തകർ റീനുവിന് പിറന്നാൾ സർപ്രൈസ് ഒരുക്കിയത്. എമിറേറ്റ്സ് എയർലൈൻസിലെ എയർഹോസ്റ്റസാണ് റീനു മാത്യൂസ്. ഏറ്റവും പ്രിയപ്പെട്ട ജോലിക്കിടെ ആകാശത്തു വച്ച് തനിക്ക് പിറന്നാൾ ആഘോഷം ഒരുക്കിയ സഹപ്രവർത്തരോടുള്ള സ്നേഹം പങ്കുവച്ചുകൊണ്ട് റീനു പിറന്നാൾ ആഘോഷ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

‘‘ആകാശത്തെ എന്റെ ഏറ്റവും മനോഹരമായ ടീമിൽനിന്ന് ഒരു ബർത്തഡേ സർപ്രൈസ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ ജോലി ചെയ്യാൻ കഴിയുന്നതിനും ജോലിക്കിടെ നിരവധി വിസ്മയകരമായ ആളുകളെ കണ്ടുമുട്ടാൻ കഴിയുന്നതിനും ഞാൻ എന്നേക്കും നന്ദിയുള്ളവളാണ്.’’ റീനു മാത്യൂസ് കുറിച്ചു.

ADVERTISEMENT

എമിറേറ്റ്സിലെ എയർലൈൻ ക്രൂ ആയ റീനു അഭിനേതാവ്, മോഡല്‍ എന്നീ നിലകളിലും പ്രശസ്തയാണ്. ഇമ്മാനുവൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് സിനിമാ രംഗത്തെത്തിയത്. അഞ്ചു സുന്ദരികൾ, കുള്ളന്റെ ഭാര്യ, പ്രെയ്സ് ദ് ലോർഡ്, സപ്തമ.ശ്രീ തസ്കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ച താരം തനിക്കേറ്റവും പ്രിയപ്പെട്ട ജോലിയായ എയർഹോസ്റ്റസ് ആകാൻ വേണ്ടിയാണ് സിനിമാരംഗത്തുനിന്ന് വിട്ടു നിൽക്കുന്നത്.

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:

Reenu Mathews celebrated her birthday at aeroplane