സുഹാനിക്കു ബാധിച്ചത് അപൂർവ രോഗം; വെളിപ്പെടുത്തി കുടുംബം
നടി സുഹാനി ഭട്നാഗറുടെ മരണകാരണം അപൂര്‍വരോഗം മൂലമെന്ന് തുറന്നുപറഞ്ഞ് കുടുംബം. പേശികളുടെ ബലഹീനതയ്ക്കു കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് മാതാവ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10
നടി സുഹാനി ഭട്നാഗറുടെ മരണകാരണം അപൂര്‍വരോഗം മൂലമെന്ന് തുറന്നുപറഞ്ഞ് കുടുംബം. പേശികളുടെ ബലഹീനതയ്ക്കു കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് മാതാവ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10
നടി സുഹാനി ഭട്നാഗറുടെ മരണകാരണം അപൂര്‍വരോഗം മൂലമെന്ന് തുറന്നുപറഞ്ഞ് കുടുംബം. പേശികളുടെ ബലഹീനതയ്ക്കു കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് മാതാവ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10
നടി സുഹാനി ഭട്നാഗറുടെ മരണകാരണം അപൂര്‍വരോഗം മൂലമെന്ന് തുറന്നുപറഞ്ഞ് കുടുംബം. പേശികളുടെ ബലഹീനതയ്ക്കു കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് കുടുംബം പറഞ്ഞു. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ രോഗമാണ് മകളെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതെന്നും പിതാവ് പറയുന്നു. ഒരു പ്രമുഖ മാധ്യമവുമായുളള സംഭാഷണത്തിനിടെയായിരുന്നു രോഗവിവരത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍.
കഴിഞ്ഞ രണ്ട് മാസം മുന്‍പ് മകളുടെ കയ്യില്‍ നീര് കാണപ്പെട്ടു. പിന്നീട് ശരീരത്തിന്‍റെ പലഭാഗങ്ങളിലേക്കും നീര് പടരുന്നതാണ് കാണാന്‍ സാധിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. ഇതോടെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ മാറി മാറി സന്ദര്‍ശിച്ചു. തുടക്കത്തില്‍ രോഗം കണ്ടത്താനായില്ല. മകളുടെ ആരോഗ്യനില വഷളായതോടെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നും ആരോഗ്യനിലയില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. ശരീരത്തില്‍ ദ്രാവകം അമിതമായി അടിഞ്ഞ് കൂടിയതും അണുബാധ പിടിപെട്ടതും ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ചതും രോഗം മൂർഛിക്കുന്നതിന് കാരണമായെന്നും സുഹാനിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഈ സമയത്താണ് മകള്‍ക്ക് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ രോഗമാണെന്ന് തിരിച്ചറിയുന്നതെന്നും ലോകത്ത് തന്നെ നാലോ അഞ്ചോ പേരില്‍ മാത്രം കാണപ്പെടുന്ന അസുഖമാണിതെന്ന് തിരിച്ചറിഞ്ഞതെന്നും മാതാപിതാക്കള്‍ പറഞ്ഞു. മകളുടെ ആരോഗ്യസ്ഥിതി ഗുരുതമായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓക്സിജന്‍റെ അളവ് ക്രമാതീതമായി താഴ്ന്നുപോയതും ആരോഗ്യനിലയെ സാരമായി തന്നെ ബാധിച്ചു. രോഗമുക്തിക്കായുളള സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗവും രോഗപ്രതിരോധശേഷിയെ സാരമായി ബാധിച്ചു. തുടര്‍ന്ന് വെറ്റിലേറ്ററില്‍ തുടരവെ മരണം സംഭവിക്കുകയായിരുന്നെന്നും സുഹാനിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ എയിംസില്‍ ഫെബ്രുവരി ഏഴിനാണ് സുഹാനിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 16ാം തിയതി മരണത്തിന് കീഴടങ്ങുകയായിരുന്നു. അജ്റോണ്ട ശ്മശാനത്തിലാണ് സുഹാനിയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സുഹാനിയുടെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം രേഖപ്പെയുത്തിയത്. ആമിര്‍ ഖാന്‍ പ്രൊഡക്‌ഷന്‍സും സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിരുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ആയിരുന്നു സുഹാമിയുടെ ആദ്യചിത്രം. ദംഗലില്‍ ബബിത ഫോഗട്ടിയുടെ ബാല്യകാലം ആയിരുന്നു സുഹാനി അവതരിപ്പിച്ചത്. 19ാം വയസ്സിലായിരുന്നു സുഹാനിയുടെ അപ്രതീക്ഷിത വിയോഗം..
ദംഗൽ റിലീസ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിരന്തരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്ന താരം 2021നു ശേഷം അവിടെ നിന്നും ഇടവേള എടുക്കുകയുണ്ടായി. 2021 നവംബർ 25നാണ് നടി അവസാനം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നടി സമാന്തയ്ക്കു ബാധിച്ചതും സമാനമായ രോഗമായിരുന്നു. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് (Myositis) എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയെ ബാധിച്ചത്. ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 വരെ പേര്‍ക്കു വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. സാധാരണ ഗതിയില്‍ കൈകാലുകളെയും തോളിനെയും അരക്കെട്ടിനെയും അടിവയറിനെയും നട്ടെല്ലിലെ പേശികളെയുമാണ് ഈ രോഗം ബാധിക്കുകയെന്ന് ഫരീദബാദ് മാരെങ്കോ ക്യുആര്‍ജി ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സൽറ്റന്‍റ് ഡോ. സന്തോഷ് കുമാര്‍ അഗര്‍വാള്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോൾ അന്നനാളിയിലെയും ഡയഫ്രത്തിലെയും കണ്ണുകളിലെയും പേശികളെയും ഇത് ബാധിക്കും. ഇരുന്നിട്ട് എഴുന്നേല്‍ക്കാനും പടികള്‍ കയറാനും ഭാരം ഉയര്‍ത്താനുമൊക്കെ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പനി, ഭാരനഷ്ടം, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളും ഇതിന്‍റെ ഭാഗമായി പ്രത്യക്ഷപ്പെടാമെന്ന് ഡോ. സന്തോഷ് കൂട്ടിച്ചേര്‍ത്തു. സ്റ്റിറോയ്ഡുകളും പ്രതിരോധശേഷിയെ അമര്‍ത്തുന്ന മരുന്നുകളും ഉപയോഗിച്ചാണ് മയോസൈറ്റിസ് ചികിത്സിക്കുന്നത്.