രൺവീർ സിങിനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3യിൽ കിയാര അഡ്വാനി നായികയായെത്തും. ഇതോടെ ഡോൺ സീരിസിലെ ഷാറുഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിങ്ങനെയുള്ള താരങ്ങളാരും തന്നെ പുതിയ ഡോൺ യൂണിവേഴ്സിൽ ഉണ്ടാകില്ല. എന്നാൽ ഷാറുഖ് ആരാധകർ അൽപം നിരാശയിലാണ്. ‘ഡോൺ’ എന്ന കഥാപാത്രമായി ഷാറുഖിനെയല്ലാതെ മറ്റൊരാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൺവീർ സിങിനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3യിൽ കിയാര അഡ്വാനി നായികയായെത്തും. ഇതോടെ ഡോൺ സീരിസിലെ ഷാറുഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിങ്ങനെയുള്ള താരങ്ങളാരും തന്നെ പുതിയ ഡോൺ യൂണിവേഴ്സിൽ ഉണ്ടാകില്ല.

എന്നാൽ ഷാറുഖ് ആരാധകർ അൽപം നിരാശയിലാണ്. ‘ഡോൺ’ എന്ന കഥാപാത്രമായി ഷാറുഖിനെയല്ലാതെ മറ്റൊരാളെ സങ്കൽപിക്കാൻ പോലുമാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 

ADVERTISEMENT

സിനിമയുടെ കാസ്റ്റിങ് മാറിയതിനെക്കുറിച്ച് ഫർഹാൻ അക്തർ സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ:

‘‘1978-ൽ, സലിം-ജാവേദ് സൃഷ്ടിച്ച് അമിതാഭ് ബച്ചൻ അവതരിപ്പിച്ച് ഗംഭീരമാക്കിയ അനശ്വര കഥാപാത്രം. രാജ്യത്തുടനീളമുള്ള തിയറ്റർ ആസ്വാദകരുടെ ഭാവനയെ അത് കീഴടക്കി. അതായിരുന്നു ഡോൺ. 2006-ൽ, ഷാറുഖ് ഖാൻ തന്റേതായ രീതിയിൽ ഡോണിനെ പുനർനിർമിക്കുകയും ജീവസുറ്റതാക്കുകയും ചെയ്തു. ഡോണിന്റെ കൂർമബുദ്ധി മുതൽ ശാന്തവും എന്നാൽ ഭയാനകവുമായ ക്രോധം വരെ ഷാരൂഖ് തന്റെ വ്യക്തിത്വത്തിൽ ഉൾക്കൊള്ളിച്ച് അഭിനയിച്ചു. എഴുത്തുകാരനും സംവിധായകനും എന്ന നിലയിൽ, ഷാരൂഖിനൊപ്പം രണ്ട് ‘ഡോൺ’ സിനിമകൾ ചെയ്യാൻ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആ അനുഭവങ്ങൾ എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്നു.

ADVERTISEMENT

ഡോണിന്റെ ലെഗസി മുന്നോട്ട് കൊണ്ടുപോകേണ്ട സമയമായിരിക്കുന്നു, ഈ പുതിയ വ്യാഖ്യാനത്തിൽ ഞങ്ങളോടൊപ്പം ചേരുന്നത് ഞാൻ വളരെക്കാലമായി അഭിനന്ദിക്കുന്ന, കഴിവും വൈവിധ്യവും ഉള്ള ഒരു നടനായിരിക്കും. മിസ്റ്റർ ബച്ചനോടും ഷാറുഖ് ഖാനോടും നിങ്ങൾ കാണിച്ച ഉദാരമായ സ്നേഹം അദ്ദേഹത്തോടും കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2025-ൽ ഡോണിന്റെ ഒരു പുതിയ യുഗം ആരംഭിക്കുന്നു.’’

1978 ൽ അമിതാഭ് ബച്ചൻ നായകനായെത്തിയ ‘ഡോൺ’ സിനിമയെ ആസ്പദമാക്കി 2006 ൽ ഫർഹാൻ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡോൺ’. ഷാറുഖ് ഖാൻ ടൈറ്റിൽ വേഷത്തിെലത്തിയ ചിത്രം ബോക്സ്ഓഫിൽ റെക്കോർഡുകൾ സൃഷ്ടിച്ചു. 2011 ൽ ‍ഡോൺ 2 എന്ന പേരിൽ ഇതിന്റെ തുടർഭാഗവുമെത്തി. ഷാറുഖ് ഖാന്റെ പ്രകടനമായിരുന്നു സിനിമയുടെ കരുത്ത്. ഷാറുഖിന്റെ അഭാവത്തിൽ ഡോൺ വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

English Summary:

Kiara Advani roped opposite Ranveer Singh in 'Don 3'