‘ഭ്രമയുഗം’ വിറ്റത് 30 കോടിക്കോ?; വിശദീകരണവുമായി നിര്‍മാതാവ്
ഭ്രമയുഗം സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കു സോണി ലിവ്വ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി നിർമാതാവ് ചക്രവർത്തി രാമചന്ദ്ര. കേട്ടതെല്ലാം സത്യമല്ലെന്നും സിനിമ നന്നായി ആസ്വദിക്കുവാനും ചക്രവർത്തി പറയുന്നു. ഒടിടി അവകാശം 30 കോടിക്കു സോണി ലിവ് സ്വന്തമാക്കിയെന്നും മലയാളത്തിലെ തന്നെ

ഭ്രമയുഗം സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കു സോണി ലിവ്വ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി നിർമാതാവ് ചക്രവർത്തി രാമചന്ദ്ര. കേട്ടതെല്ലാം സത്യമല്ലെന്നും സിനിമ നന്നായി ആസ്വദിക്കുവാനും ചക്രവർത്തി പറയുന്നു. ഒടിടി അവകാശം 30 കോടിക്കു സോണി ലിവ് സ്വന്തമാക്കിയെന്നും മലയാളത്തിലെ തന്നെ റെക്കോർഡ് തുകയാണെന്നുമുള്ള എക്സ് പോസ്റ്റിലാണ് നിർമാതാവ് ചക്രവർത്തി രാമചന്ദ്ര കമന്റുമായി എത്തിയത്. ‘‘കേട്ടതെല്ലാം സത്യമല്ല. സിനിമ ആസ്വദിക്കൂ, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിഭാധനരെ അഭിനന്ദിക്കൂ’’, എന്നായിരുന്നു ചക്രവർത്തിയുടെ കമന്റ്.
നേരത്തെ ചിത്രത്തിന്‍റെ മുതൽമുടക്കു സംബന്ധിച്ചുള്ള പ്രചാരണങ്ങളിലും നിർമാതാവ് വിശദീകരണവുമായി എത്തിയിരുന്നു. 15 കോടിയാണ് ഭ്രമയുഗത്തിന്റെ ആകെ ബജറ്റ് എന്നായിരുന്നു പ്രതികരണം. എന്നാല്‍ അത് തിരുത്തി യഥാർഥ ബജറ്റ് 27.73 കോടിയാണെന്ന് ചക്രവർത്തി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയുണ്ടായി. അതേ സമയം സോണി ലിവ്വിലൂടെ തന്നെയാകും ചിത്രം ഒടിടി റിലീസിനെത്തുക. തുകയുടെ കാര്യത്തിൽ മാത്രമാണ് നിർമാതാവ് വിശദീകരണം നൽകിയിരിക്കുന്നത്.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് ഈ സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ ആണ് സംവിധാനം.