‘ടൊവിനോ കമന്റ് ചെയ്താൽ പഠിക്കാം’; രസികന്‍ മറുപടിയുമായി താരം
പഠനം തുടങ്ങണമെങ്കിൽ ഇഷ്ട താരം കമന്റ് ചെയ്യണം! ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ് ആണ്. സിനിമാതാരങ്ങളുടെ കമന്‍റ് അഭ്യര്‍ഥിച്ചുകൊണ്ടുളള ഇത്തരം പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ഏറ്റവും പുതിയ ട്രെന്‍ഡ്. അത്തരത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍

പഠനം തുടങ്ങണമെങ്കിൽ ഇഷ്ട താരം കമന്റ് ചെയ്യണം! ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ് ആണ്. സിനിമാതാരങ്ങളുടെ കമന്‍റ് അഭ്യര്‍ഥിച്ചുകൊണ്ടുളള ഇത്തരം പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ഏറ്റവും പുതിയ ട്രെന്‍ഡ്. അത്തരത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍ തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട കമന്‍റ് ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു വിഡിയോയില്‍ കമന്‍റുമായെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്‍റ് ചെയ്തത്.
‘‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ എന്‍റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും' എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു യുവാവാണ് വിഡിയോയിലുളളത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വിഡിയോ ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു താരത്തിന്‍റെ മറുപടി. നിരവധിയാളുകളാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്. താരത്തിന്‍റെ കമന്‍റിന് താഴെ വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും നിരവധി ആരാധകരെത്തി. ഇതോടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ കമന്‍റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവച്ച വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചതും സമാനമായ സര്‍പ്രൈസ് തന്നെയായിരുന്നു. ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്‍റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതോടെ കമന്‍റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‍യുടെ കമന്‍റ്. കമന്‍റ് ബോക്സിലും വിജയ് ദേവരകൊണ്ടയുടെ ആരാധാകരുടെ ബഹളമാണ്. മാത്രമല്ല, വിഡിയോയെക്കാള്‍ കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നതും താരത്തിന്‍റെ കമന്‍റിന് തന്നെ.
ഇതോടെ സമാനരീതിലുളള വിഡിയോകള്‍ സൈബറിടത്ത് ട്രെന്‍ഡായി മാറുകയായിരുന്നു. ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്‍റ് ചെയ്താല്‍ തന്‍റെ സപ്ലിമെൻ്ററി പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങുമെന്ന് പറഞ്ഞും വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്‍റ് ചെയ്തില്ല.