‘സ്റ്റീഫന് ഇത്ര വയസ്സായെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും’
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നന്ദിയുള്ള വീട്ടുകാരും നാട്ടുകാരും ആത്മാർഥതയുള്ള കൂട്ടുകാരും ഉണ്ടാകുക എന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂട്ടുകാരെ വീട്ടിലുള്ളവർ കൂടി അംഗീകരിച്ചാൽ ഗംഭീരമാകും, പോസ്റ്റിലെ പടം സാക്ഷി! എന്റെ ജീവിതത്തിൽ കൂട്ടുകാർക്കുള്ള സ്ഥാനം വളരെ വലുതാണ്, അവരാണ് എനിക്ക്

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നന്ദിയുള്ള വീട്ടുകാരും നാട്ടുകാരും ആത്മാർഥതയുള്ള കൂട്ടുകാരും ഉണ്ടാകുക എന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂട്ടുകാരെ വീട്ടിലുള്ളവർ കൂടി അംഗീകരിച്ചാൽ ഗംഭീരമാകും, പോസ്റ്റിലെ പടം സാക്ഷി! എന്റെ ജീവിതത്തിൽ കൂട്ടുകാർക്കുള്ള സ്ഥാനം വളരെ വലുതാണ്, അവരാണ് എനിക്ക് തണലേകിയതും മഴയത്തും വെയിലത്തും കൂടെ നിന്നതും കൈപിടിച്ചുയർത്തിയതും ഇന്നത്തെ നിലയിൽ എന്നെ എത്തിച്ചതും. അവരോടുള്ള കടപ്പാട് എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല എന്നതാണ് സത്യം.
സ്റ്റീഫനും കൈലാഷും അവരവരുടെ ലോകത്തിലെ ജീവിത മാർഗത്തിൽ പ്രശസ്തർ ആകുന്നതിന് മുൻപേ എന്റെ കൂടെ കൂടിയവരാണ്. എത്രയോ വർഷങ്ങളായുള്ള കൂട്ടുകെട്ട് - എന്തിനും ഏതിനും കൂടെയുള്ളവർ. സമയം കിട്ടുമ്പോഴെല്ലാം ഒരു കുടുംബാംഗമായി തന്നെ എന്റെ വീട്ടിലെത്തുന്നവർ. എനിക്കവരുടെ വളർച്ചയിൽ എന്തെഭിമാനമാണെന്നോ! പലപ്പോഴും എനിക്കുപോലും ഇഷ്ടപ്പെടാത്ത എന്റെ ‘സൽസ്വഭാവം’ പുറമെ കാണിക്കുമ്പോൾ നിഷ്കരുണം എന്നെ വഴക്കുപറയാൻ യാതൊരു പിശുക്കും കാണിക്കാത്ത ‘മൂത്തോന്മാർ’. എന്റെ പല സ്വഭാവ ഗുണങ്ങൾക്കും ഇവർ കാരണമായിട്ടുണ്ട് എന്നതാണ് വാസ്തവം. അത്ര എളുപ്പമല്ലെന്നറിയാം എന്നാലും, ആണായാലും പെണ്ണായാലും നല്ല കൂട്ടുകാരെ കണ്ടെത്തുക ,വെറും നൈമിഷകമായ ജീവിതം ആനന്ദത്തോടെ ആഹ്ലാദത്തോടെ ആസ്വദിക്കുക..
സംഗീതത്തിൽ എല്ലാം മറക്കുന്ന, സ്റ്റേജുകളെ ഇളക്കിമറിക്കുന്ന കാണികളെ, ശ്രോതാക്കളെ കയ്യിലെടുത്ത് അർമാദിപ്പിക്കുന്ന സംശുദ്ധമായ സംഗീതമയമായ ജീവിതത്തിനുടമയും ഞങ്ങടെ അനിയൻ ചെക്കനുമായ സ്റ്റീഫന്റെ പിറന്നാളാണ് ഇന്ന്. അവന് നാൽപത്തിമൂന്നു വയസ്സായി എന്ന് ആരാണ് വിശ്വസിക്കുക, അല്ലെ ? സ്റ്റേജുകളിൽ പ്രകമ്പന പ്രകടനങ്ങൾ കാണിക്കുന്ന സ്റ്റീഫന്റെ ലാളിത്യം ഏവരെയും അതിശയിപ്പിക്കുന്നതാണ്.
മാതാപിതാക്കളുടെയും ലെസ്‌ലി സർ മുതലുള്ള ഗുരുവരന്മാരുടെ ആശീർവാദവും , ലക്ഷക്കണക്കിനുള്ള ആരാധകരുടെ വിശ്വാസവും, സ്റ്റീഫന്റെ തണലിൽ കാവലിൽ കരുതലോടെ കഴിയുന്ന നൂറുകണക്കിനാളുകളുടെ പ്രാർഥനയുടെ ഫലവുമാണ് വിദേശത്തും സ്വദേശത്തുമുള്ള പരിപാടികളിൽ തന്റെ മാസ്മരിക കലാപ്രകടനങ്ങൾകൊണ്ട് ആളുകളെ സന്തോഷിപ്പിക്കാൻ അവന് അനുഗ്രഹമാകുന്നത് എന്നതാണ് സത്യം . പിറന്നാൾ ആശംസകൾ ചക്കരെ . ആയുരാരോഗ്യ സൗഖ്യം നൽകട്ടെ തമ്പുരാൻ...നൂറുമ്മകൾ...