പത്മരാജൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
പി. പത്മരാജന്‍ ട്രസ്റ്റിന്റെ 2023 ലെ പദ്മരാജന്‍-എയര്‍ഇന്ത്യ എക്‌സ്പ്രസ് ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2023 ല്‍ സെന്‍സര്‍

പി. പത്മരാജന്‍ ട്രസ്റ്റിന്റെ 2023 ലെ പദ്മരാജന്‍-എയര്‍ഇന്ത്യ എക്‌സ്പ്രസ് ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളും ഒടിടികളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡിവിഡി/ബ്‌ളൂറേ ഡിസ്‌ക്/പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയയ്‌ക്കേണ്ടത്.
2023 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്‌കാരത്തനു പരിഗണിക്കുക. (20,000 രൂപ ശില്‍പം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്നു കോപ്പി അയയ്ക്കണം. 15,000 രൂപ ശില്‍പം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2023ല്‍ മലയാള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു പകര്‍പ്പുകളയയ്ക്കണം.
ഇതേ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസ്സില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിനും അപേക്ഷിക്കാം. ശില്‍പം പ്രശസ്തിപത്രം എന്നിവയോടൊപ്പം എയര്‍ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന സൗജന്യ വിമാനയാത്രയുമാണ് പുരസ്‌കാരം പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ നിര്‍ദ്ദേശിക്കാം. സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവിചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വയ്ക്കണം. എന്‍ട്രികള്‍ തിരിച്ചയയ്ക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2024 മാര്‍ച്ച് 10.
വിലാസം: പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി, പി പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ 1(3), സി എസ് എം നഗര്‍, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 695010 ഫോണ്‍ 9544053111
പത്മരാജന്റെ സ്മരണാർഥം 1991 മുതല്‍ പത്മരാജന്‍ ട്രസ്റ്റ് മികച്ച ചെറുകഥയ്ക്കും സിനിമയ്ക്കും നല്‍കിപ്പോരുന്ന പുരസ്‌കാരങ്ങള്‍ ഇക്കാലയളവിനകം വിശ്വാസ്യത കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഏറ്റവും മുന്‍ നിര പുരസ്‌കാരങ്ങളായാണ് കണക്കാക്കിപ്പോരുന്നത്.
നാലു വര്‍ഷം മുമ്പ് മികച്ച നോവലിനുകൂടി പുരസ്‌കാരം ഏര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷം മുതല്‍ മികച്ച നവാഗത ചെറുകഥാകൃത്തിന് എയര്‍ ഇന്ത്യയുമായി സഹകരിച്ചൊരു പ്രത്യേക പുരസ്‌കാരവും നല്‍കിപ്പോരുന്നു. നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ജൂറികള്‍ നല്‍കിപ്പോരുന്ന പത്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ വിവാദരഹിതമെന്നതിലുപരി അര്‍ഹര്‍ക്കു മാത്രം നല്‍കിക്കൊണ്ടുകൂടിയാണ് അതിന്റെ വിശ്വാസ്യത ആര്‍ജിച്ചത്.