ഇതാണ് പെരുമ്പാവൂരിലെ ‘ഗുണാകേവ്സ്’; ‘മഞ്ഞുമ്മൽ’ ഷൂട്ട് ചെയ്തതിങ്ങനെ
അതിസാഹസികമായ അതിജീവനത്തിന്റെ കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. പ്രമേയം പോലെ സാഹസികമായിരുന്നു സിനിമയുടെ ചിത്രീകരണവും. ഇപ്പോഴിതാ അത് വെളിവാക്കുന്നൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 50 അടി ഉയരമുള്ള സെറ്റിൽ ഒരുക്കിയിരിക്കുന്ന ‘ഗുണാകേവും’, ചിത്രത്തിന്റെ പ്രധാന ആകർഷണമായ കുഴിയുമെല്ലാം

അതിസാഹസികമായ അതിജീവനത്തിന്റെ കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. പ്രമേയം പോലെ സാഹസികമായിരുന്നു സിനിമയുടെ ചിത്രീകരണവും. ഇപ്പോഴിതാ അത് വെളിവാക്കുന്നൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 50 അടി ഉയരമുള്ള സെറ്റിൽ ഒരുക്കിയിരിക്കുന്ന ‘ഗുണാകേവും’, ചിത്രത്തിന്റെ പ്രധാന ആകർഷണമായ കുഴിയുമെല്ലാം ഉൾപ്പെടുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഷൈജു ഖാലിദിന്റെ നേതൃത്വത്തിലുള്ള ക്യാമറ ടീമിന്റെ കൃത്യമായ പദ്ധതിയായിരുന്നു സിനിമയിലെ അത്യുഗ്രൻ രംഗങ്ങൾക്കു പിന്നിലുണ്ടായിരുന്നത്. കസ്റ്റമൈസ് ചെയ്ത 20 അടിയുടെ മൊട്ടൊറൈസ്ഡ് ടെലിസ്കോപ്പിക് വെർട്ടിക്കൽ സ്ലൈഡർ ഇവർ ഇതിനായി ചെയ്തു. കൂടാതെ കസ്റ്റമൈസ് ചെയ്ത മൊട്ടൊറൈസ്ഡ് റിഗ്സ് സിനിമയ്ക്കായി ഉണ്ടാക്കി.
സൗബിന്റ കണ്ണിലൂടെയുള്ള ഗുഹയുടെ കാഴ്ചകളെല്ലാം ഈ റിഗിന്റെ സഹായത്തോടെ ക്യാമറ ടീം പകർത്തിയതാണ്.
അജയൻ ചാലിശ്ശേരി തന്നെ അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ, ചിത്രത്തിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ ഒഴിഞ്ഞുകടിന്ന ഒരു ഗോഡൗണിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ‘‘സെറ്റിൽ 18 അടിയോളം താഴ്ചയുള്ള ഒരു കുഴിയാണ് ആദ്യം ചെയ്തത്. കുഴിയിലെ രക്ഷാപ്രവർത്തനം മുഴുവനായി ചിത്രീകരിക്കാൻ 50 അടി താഴ്ചയുള്ള മൂന്നു കുഴികൾ കൂടി ഒരുക്കി. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേകം തയാറാക്കി. സീനുകൾ അനുസരിച്ച് മൂന്നു തരത്തിലാണ് അവയുടെ ഉൾഭാഗം ക്രമീകരിച്ചിരുന്നത്. ശ്രീനാഥ് ഭാസിയും സൗബിനും തൂങ്ങിക്കിടക്കുന്ന രംഗം ചിത്രീകരിച്ചത് ശരിക്കും 40 അടി താഴ്ചയിൽ തന്നെയാണ്. വലിയ റിസ്ക് തന്നെയായിരുന്നു ഷൂട്ട്.’’–അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ.