‘അന്ന് സൗബിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ചിരിച്ചുപോകുമായിരുന്നു’
‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായതോടെ സൗബിൻ ഷാഹിർ ആണ് കോളിവുഡിൽ വൈറലാകുന്ന മറ്റൊരു താരം. സിനിമയിലെ സൗബിന്റെ പ്രകടനം മലയാളി പ്രേക്ഷകരെ മാത്രമല്ല തമിഴ്സിനിമാ പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രഘു നന്ദ് എന്ന തമിഴ് പ്രേക്ഷകൻ സൗബിനെക്കുറിച്ചെഴുതിയ കുറിപ്പും അതിനു

‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായതോടെ സൗബിൻ ഷാഹിർ ആണ് കോളിവുഡിൽ വൈറലാകുന്ന മറ്റൊരു താരം. സിനിമയിലെ സൗബിന്റെ പ്രകടനം മലയാളി പ്രേക്ഷകരെ മാത്രമല്ല തമിഴ്സിനിമാ പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രഘു നന്ദ് എന്ന തമിഴ് പ്രേക്ഷകൻ സൗബിനെക്കുറിച്ചെഴുതിയ കുറിപ്പും അതിനു സംവിധായകൻ അൽഫോൻസ് പുത്രൻ നൽകിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
‘‘പത്ത് വർഷം മുമ്പ്, ‘പ്രേമ’ത്തിലെ ഈ പിടി മാസ്റ്റർ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായും ഇന്ത്യൻ സിനിമയിൽ ഇതുവരെ ചെയ്തിട്ടുള്ള ചില മികച്ച സിനിമകളിലെ നായകനായും മാറുമെന്ന് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, ഞാൻ ചിരിച്ചുപോകുമായിരുന്നു. നിങ്ങളും അങ്ങനെ തന്നെ ചെയ്യുമായിരുന്നു. എന്നാൽ അതാണ് ജീവിതത്തിന്റെ സൗന്ദര്യം, ചിലപ്പോൾ അത് സിനിമയെ മികച്ചതാക്കുന്നു.’’–രഘു നന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
‘‘അദ്ദേഹം പിടി മാസ്റ്റർ ആണെന്ന് നിങ്ങളെ വിശ്വസിപ്പിച്ചു. അതാണ് സൗബിൻ.’’–ഇതായിരുന്നു അൽഫോൻസ് പുത്രന്റെ മറുപടി.
അതേസമയം തമിഴിലെ പ്രശസ്ത നിരൂപകനായ ബ്ലുസട്ടൈ മാരൻ മുതലുള്ളവർ സൗബിനെ പ്രശംസിച്ചു രംഗത്തുവന്നു. കഴിഞ്ഞ വർഷം ‘രോമാഞ്ചം’ പോലൊരു ഹിറ്റ് സമ്മാനിച്ച നടനും നിർമാതാവുമാണ് സൗബിൻ ഷാഹിറെന്നും ഇതിനു പുറമെ മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകളിൽ സൗബിൻ അഭിനയിച്ചിട്ടുണ്ടെന്നും മാരൻ പറയുന്നു.
മലയാളി പ്രേക്ഷകര്‍ക്കൊപ്പം കേരളത്തിന് പുറത്തേക്കുള്ള പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് മഞ്ഞുമ്മല്‍ ബോയ്സിനെ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും മികച്ച നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമ 50 കോടി കലക്‌ഷനിലേക്ക് കുതിക്കുകയാണ്.
2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.