‘ഇഡ്ഡലി വട’; ഷാറുഖിന്റേത് മര്യാദയില്ലാത്ത പരാമർശം: രാം ചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ് ഇറങ്ങിപ്പോയി
ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ നടൻ ഷാറുഖ് ഖാൻ നടത്തിയ പരമാർശം വിവാദമാകുന്നു. ഷാറുഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ എന്നിവർ നാട്ടു നാട്ടു എന്ന പാട്ടിനു ചുവടുവച്ചപ്പോഴാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. രാം ചരണിനെയും നൃത്തത്തിന് ക്ഷണിക്കുന്ന സമയത്ത് ‘ഹേ ഇഡ്ഡലി വട രാം ചരൺ

ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ നടൻ ഷാറുഖ് ഖാൻ നടത്തിയ പരമാർശം വിവാദമാകുന്നു. ഷാറുഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ എന്നിവർ നാട്ടു നാട്ടു എന്ന പാട്ടിനു ചുവടുവച്ചപ്പോഴാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. രാം ചരണിനെയും നൃത്തത്തിന് ക്ഷണിക്കുന്ന സമയത്ത് ‘ഹേ ഇഡ്ഡലി വട രാം ചരൺ എവിടെയാണ് താങ്കൾ’ എന്ന് ഷാറുഖ് വിളിച്ചതാണ് വിവാദത്തിനു വഴിവച്ചത്.
രാം ചരണിനെ ‘ഇഡ്ഡലി വട’ എന്ന പരാമർശത്തിലൂടെ അപമാനിച്ചുവെന്ന ആരോപണവുമായി രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്തു വന്നതോടെയാണ് സംഭവം മറ്റൊരു തലത്തിലേക്കു മാറി. രാം ചരണിനെതിരെയുള്ള വ്യക്തിപരമായ ആക്ഷേപം കേട്ട് ആ സമയം തന്നെ താൻ ഇവന്റിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് സേബ ഹസൻ പറയുന്നു.
തന്റെ അമർഷം ഇൻസ്റ്റഗ്രാം സ്റ്റോറിയായി സേബ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഷാറുഖ് കളിയാക്കാൻ ശ്രമിച്ചതല്ലെന്നും ഇത് അദ്ദേഹത്തിന്റെ രീതിയാണെന്നുമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റുകൾ.
പ്രി വെഡ്ഡിങ് ആഘോഷത്തില്‍ നാട്ടു നാട്ടു ഒരു പ്രധാന ഇനമായിരുന്നു. സൂപ്പര്‍ താരങ്ങളായ ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ചുവടുവെച്ചത്. ഇതിനിടയിലാണ് നൃത്തം കൂടുതല്‍ കൊഴുപ്പിക്കാന്‍ ഷാറുഖ് ഖാൻ, രാം ചരണിനെ വേദിയിലേക്കു ക്ഷണിച്ചത്. തുടർന്ന് രാം ചരണും മൂവർക്കൊപ്പം നാട്ടു നാട്ടുവിനു ചുവടു വച്ചിരുന്നു.