സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രം ‘കുമ്മാട്ടിക്കളി’ ട്രെയിലർ എത്തി. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രം ‘കുമ്മാട്ടിക്കളി’ ട്രെയിലർ എത്തി. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസന്റ് സെൽവയുടെ  ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. മാധവിന്റെയും കൂട്ടുകാരുടെയും ഗംഭീര പ്രകടനം  ട്രെയിലറിലുടനീളം കാണാം. തുടക്കക്കാരന്റെ പതർച്ചകൾ ഒന്നുമില്ലാതെ തന്നെ മാധവ് ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ  

ADVERTISEMENT

ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ്  വി., പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ, ലിറിക്സ് സജു എസ്,

ADVERTISEMENT

 ഡയലോഗ്സ് ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്. എഡിറ്റർ ആന്റണി,സംഘട്ടനം ഫീനിക്സ് പ്രഭു, പ്രൊഡക്‌ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹർ, മേക്കപ്പ് പ്രതിഭ രംഗൻ, ആർട് ഡയറക്ടർ മഹേഷ് നമ്പി, കോസ്റ്റ്യൂം അരുൺ മനോഹർ.

പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബാവിഷ്, ഡിസൈൻ ചിറമേൽ മീഡിയ വർക്ക്സ്. ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ

ADVERTISEMENT

‘കുമ്മാട്ടിക്കളി’ ഡ്രീം ബിഗ് ഫിലിംസ് ഉടൻ തിയറ്ററുകളിൽ എത്തിക്കും.

English Summary:

Madhav Suresh movie Kummattikkali trailer