പ്രേക്ഷകരുടെ ഇടയിൽ വൈറലായി അഞ്ചക്കള്ളക്കോക്കാൻ ട്രെയിലർ. ഇതുവരെ 18 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകരുടെ ഇടയിൽ വൈറലായി അഞ്ചക്കള്ളക്കോക്കാൻ ട്രെയിലർ. ഇതുവരെ 18 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും. അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ.

ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ  അഭിനേതാവായി ആണ്  ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ 7 സിനിമകൾ ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.

ADVERTISEMENT

1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധേയമായിരുന്നു. മലയാളി പ്രേക്ഷകർക്കു അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേൺ ട്രീറ്റ്മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പൻ അവതരിപ്പിക്കുന്നത്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ് രോഹിത് വി.എസ്. വാര്യത്ത്.

English Summary:

Watch Anchakkallakokkan Trailer