കലാരംഗത്ത് ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കുക സ്വഭാവികം. ചിലർ അഭിനയരംഗത്ത്, ചിലർ സാങ്കേതികരംഗത്ത്, ഒക്കെ ഉണ്ടാകാം. അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. പൂർണിമ ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു. അപ്പോഴും അവതാരകയായും, ടിവി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാരംഗത്ത് ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കുക സ്വഭാവികം. ചിലർ അഭിനയരംഗത്ത്, ചിലർ സാങ്കേതികരംഗത്ത്, ഒക്കെ ഉണ്ടാകാം. അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. പൂർണിമ ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു. അപ്പോഴും അവതാരകയായും, ടിവി. പ്രോഗ്രാമുകളിലുമൊക്കെയായി ഏറെ സജീവമായിത്തന്നെ സാന്നിധ്യമറിയിച്ചിരുന്നു. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പൂർണിമ അഭിനയരംഗത്ത് വീണ്ടും സജീവമായി. എന്നാൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ട് വർഷങ്ങളേറെയായി. ഇപ്പോഴിതാ ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ഇവർ ഒരുമിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ.

ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് ആണ് ആരാധകരിൽ ഈ സംശയത്തിനു വഴിവച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്കിൽ കാണിക്കുന്ന ഇരുണ്ട മുറിയിലെ ഭിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും വിവാഹ ഫോട്ടോ തൂങ്ങിക്കിടക്കുന്നു. ഇതോടെയാണ് സിനിമയിൽ ഇവർ ദമ്പതികളായി തന്നെ എത്തുന്ന എന്ന സംശയം പ്രേക്ഷകരിലും ഉടലെടുത്തത്. 

ADVERTISEMENT

പൂർണിമ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇതുവരെ അണിയറ പ്രവര്‍ത്തകരും വെളിപ്പെടുത്തിയിട്ടില്ല. ഹക്കിം ഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, .ജനാർദ്ദനൻ, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ പ്രഭാകരൻ, ഉണ്ണിരാജാ ഹരിശങ്കർ, രാജീവ് വി.തോമസ്, ലിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും അഭിനയിക്കുന്നു.

രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. ഗാനങ്ങൾ അൻവർ അലി-അങ്കിത് മേനോൻ-വർക്കി. ഛായാഗ്രഹണം എൽദോസ് ജോർജ്. എഡിറ്റിങ് മനോജ്സി.എസ്. കലാസംവിധാനം അരുൺ ജോസ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബുരാജ് മനിശ്ശേരി. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്‌ഷൻ കൺട്രോളർ എൽദോ സെൽവരാജ്. സപ്തത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഓ.പി. ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, സമീർ ചെമ്പയിൽ, പി.എസ്.പ്രേമാനന്ദൻ ,മധു പള്ളിയാന എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഓ വാഴൂർ ജോസ്.

English Summary:

Oru Kaati Oru Muris Poster Features Indrajith Sukumaran And Poornima's Wedding Photo