പ്രേമലു കണ്ടു, രാജമൗലിയുടെ ഇഷ്ടകഥാപാത്രം സച്ചിനുമല്ല റീനുവുമല്ല
ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും യൂത്തിന്റെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി എക്സിലൂടെ കുറിച്ചു. ‘പ്രേമലു’ തെലുങ്കിൽ കൊണ്ടുവന്നതിൽ മകൻ കാർത്തികേയയെ അഭിനന്ദിച്ച

ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും യൂത്തിന്റെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി എക്സിലൂടെ കുറിച്ചു. ‘പ്രേമലു’ തെലുങ്കിൽ കൊണ്ടുവന്നതിൽ മകൻ കാർത്തികേയയെ അഭിനന്ദിച്ച രാജമൗലി തന്റെ ഇഷ്ട കഥാപാത്രം ആദിയാണെന്നും എക്സിലൂടെ കുറിച്ചു.
‘‘കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നു. മീം/യൂത്ത് ഭാഷ തികച്ചും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സച്ചിൻ എനിക്കു പ്രിയങ്കരനാണ്. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ..ജസ്റ്റ് കിഡ്ഡിങ്.’’–രാജമൗലിയുടെ വാക്കുകൾ.
രാജമൗലിയുടെ മകൻ കാർത്തികേയയാണ് പ്രേമലു തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തിരിക്കുന്നത്. മാർച്ച് എട്ടിനായിരുന്നു തെലുങ്ക് പതിപ്പിന്റെ റിലീസ്. മികച്ച പ്രതികരണമാണ് പ്രേമലുവിന് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.