സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും എന്ന് ഉറപ്പു തരുന്ന ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. നജീബായുള്ള പൃഥ്വിയുടെ പരകായ പ്രവേശമാണ് പ്രധാന ആകർഷണം. എ.ആർ. റഹ്മാന്റെ സംഗീതം കൊണ്ടും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും എന്ന് ഉറപ്പു തരുന്ന ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. നജീബായുള്ള പൃഥ്വിയുടെ പരകായ പ്രവേശമാണ് പ്രധാന ആകർഷണം. എ.ആർ. റഹ്മാന്റെ സംഗീതം കൊണ്ടും, വിഷ്വൽ ഭംഗി കൊണ്ടും ഒരു ഗംഭീര തിയറ്റർ അനുഭവമാകും സിനിമ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും. 

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 

ADVERTISEMENT

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച  ആടുജീവിതം വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. 

ADVERTISEMENT

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

English Summary:

Watch Aadujeevitham Trailer