ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പുലർച്ചെ ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണു പുരസ്‍കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പുലർച്ചെ ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണു പുരസ്‍കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൻഹൈമർ’ 13 നോമിനേഷനുമായി മുന്നിലുണ്ട്. പുവർ തിങ്സ് (സംവിധാനം: യോർഗോസ് ലാന്തിമോസ്), കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ‍ മൂൺ (സംവിധാനം: മാർട്ടിൻ സ്കോസേസീ) എന്നീ ചിത്രങ്ങൾക്ക് യഥാക്രമം 11, 9 വീതം നോമിനേഷനുകളുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായ ‘ബാർബി’ക്ക് 8 നോമിനേഷനുകളുണ്ട്.

ADVERTISEMENT

ഒറിജിനൽ സോങ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചവർ ഒരുക്കുന്ന പ്രകടനം ഓസ്കർ വേദിയെ സംഗീതസാന്ദ്രമാക്കും. മികച്ച താരനിർണയത്തിനും പുതുതായി പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും 2026 വരെ പുരസ്കാര വിതരണമുണ്ടാകില്ല.

ഇന്ത്യയിൽ നിന്ന് ജാർഖണ്ഡ് ബാലികയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കിൽ എ ടൈഗർ’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലുണ്ട്. കാനഡയിലെ ഇന്ത്യൻ വംശജയായ നിഷ പഹുജയാണു സംവിധായിക.

English Summary:

Oscars 2024 predictions: Who will win - and who should?