സൂപ്പർഹിറ്റ് ചിത്രമായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. പ്രേക്ഷകമനസ്സുകളില്‍ തീ പാറിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് ചിത്രമായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. പ്രേക്ഷകമനസ്സുകളില്‍ തീ പാറിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കനെയും പശ്ചാത്തലത്തില്‍ രങ്കന്റെ പിള്ളേരെയും കാണാന്‍ സാധിക്കും. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ആവേശം ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ - വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തിയറ്റുകളില്‍ എത്തും. 

ADVERTISEMENT

കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം യഥാർഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം. 

ഫഹദിനു പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാർഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 

ADVERTISEMENT

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി.കെ. ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് ആര്‍ജി വയനാട്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്‌ഷൻ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക് വാര്യര്‍, ടൈറ്റിൽസ് അഭിലാഷ് ചാക്കോ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പിആര്‍ഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്നേക്ക് പ്ലാന്റ്

English Summary:

Aavesham Movie Release Date Announced