‘ഓപ്പൻഹൈമറി’ന് നോളന്റെ പ്രതിഫലം 800 കോടി
‘ഓപ്പൻഹൈമറി’ലൂടെ കരിയറിലെ ആദ്യ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റഫർ നോളൻ ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം 10 കോടി ഡോളറെന്ന് (ഏകദേശം 800 കോടി രൂപ) റിപ്പോർട്ട്. വൈറൈറ്റി ഡോട്ട് കോം ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഓസ്കർ നേടിയതിന് പിന്നാലെ, പുരസ്കാരത്തിന്റെ ബോണസ് പ്രതിഫലവും

‘ഓപ്പൻഹൈമറി’ലൂടെ കരിയറിലെ ആദ്യ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റഫർ നോളൻ ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം 10 കോടി ഡോളറെന്ന് (ഏകദേശം 800 കോടി രൂപ) റിപ്പോർട്ട്. വൈറൈറ്റി ഡോട്ട് കോം ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഓസ്കർ നേടിയതിന് പിന്നാലെ, പുരസ്കാരത്തിന്റെ ബോണസ് പ്രതിഫലവും നോളന് ലഭിക്കുമെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശമ്പളം, നഷ്ടപരിഹാരം, ബോക്സ്ഓഫിസ് ലാഭം, ഇരട്ട ഓസ്കർ നേട്ടത്തിനുള്ള ബോണസ് എന്നിവയിലൂടെയാണ് ഇത്രയധികം കോടികൾ നോളനെ തേടിയെത്തിരിക്കുന്നത്.
ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന റോബർട്ട് ജെ. ഓപ്പൻഹൈമറുടെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം ഓസ്കറിൽ ഏഴ് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.
960 ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ ആഗോള കലക്‌ഷൻ. ഓസ്കറിലും ചിത്രം ചരിത്രമായതോടെ ആയിരത്തിലേറെ തിയറ്ററുകളിൽ സിനിമ ഇപ്പോൾ റി റിലീസിനെത്തിയിട്ടുണ്ട്. ഇതോടെ സിനിമയുടെ കലക്‌ഷൻ വൺ ബില്യനിലെത്തിയേക്കും. ഏകദേശം 10 കോടി ഡോളറാണ് സിനിമയുടെ മുതല്‍ മുടക്ക്. ക്രിസ്റ്റഫര്‍ നോളന്‍, ഭാര്യ എമ്മ തോമസ്, ചാൾസ് റോവൻ എന്നിവരാണ് നിർമാതാക്കൾ.
സിനിമാപ്രേമികളുടെ ഇതിഹാസ സംവിധായകൻ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥാരചനയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1960 ൽ പുറത്തിറങ്ങിയ ടിവി സീരീസിന്റെ റീമേക്ക് ആയ ‘ദ് പ്രിസണർ’ ആണ് നോളന്റെ അടുത്ത സിനിമയെന്നും റിപ്പോർട്ടുകളുണ്ട്. ദ് പ്രിസണർ 2009 ൽ നോളൻ ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ സയൻസ് ഫിക്‌ഷൻ പ്രോജക്റ്റ് അന്ന് നടന്നിരുന്നില്ല. എന്തായാലും പുരസ്‌കാര നിറവിൽ നിൽക്കുന്ന വേളയിൽ വിജയങ്ങൾ തുടർക്കഥയാവുന്ന തിരക്കഥയാകും നോളൻ രചിക്കുക എന്നാണ് ആരാധകരുടെ അഭിപ്രായം.