അന്തരിച്ച പ്രശസ്ത വയലിൻ വിദ്വാൻ ബി. ശശികുമാർ രചിച്ച ശിഷ്യൻ എന്ന റേഡിയോ നാടകം ദൃശ്യാവിഷ്കാരമായി. ശ്യാംജി കെ.ഭാസിയാണ് ചിത്രം നിർമിച്ച് സംവിധാനം ചെയ്തത്. ഓട്ടൻതുള്ളൽ വിദഗ്ധനായ ആശാനിൽ നിന്നും ശിഷ്യത്വം നേടി ഓട്ടൻതുള്ളൽ എന്ന കലയെ വിൽപനയ്ക്കനുസരണം വ്യത്യസ്തമാക്കുന്ന ശിഷ്യന്റെ കഥയാണ് ഈ സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച പ്രശസ്ത വയലിൻ വിദ്വാൻ ബി. ശശികുമാർ രചിച്ച ശിഷ്യൻ എന്ന റേഡിയോ നാടകം ദൃശ്യാവിഷ്കാരമായി. ശ്യാംജി കെ.ഭാസിയാണ് ചിത്രം നിർമിച്ച് സംവിധാനം ചെയ്തത്. ഓട്ടൻതുള്ളൽ വിദഗ്ധനായ ആശാനിൽ നിന്നും ശിഷ്യത്വം നേടി ഓട്ടൻതുള്ളൽ എന്ന കലയെ വിൽപനയ്ക്കനുസരണം വ്യത്യസ്തമാക്കുന്ന ശിഷ്യന്റെ കഥയാണ് ഈ സിനിമ പറയുന്നത്.

നവീനസംവിധാനങ്ങളൊന്നും കടന്നുവരാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ആശാനും ശിഷ്യനും മറ്റ് കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അനുജി കെ.ഭാസിയും സംഗീതരംഗം പ്രേംജി കെ.ഭാസിയുമാണ് നിർവഹിച്ചത്.

ADVERTISEMENT

ഓട്ടൻതുള്ളലിലൂടെ ഗിന്നസ് റെക്കോഡ് നേടിയ കുറിച്ചിത്താനം ജയകുമാറാണ് ആശാനായി വേഷമിട്ടത്.രഞ്ജിത് ഗന്ധർവ ശിഷ്യനായും പകർന്നാടി. കോട്ടയം പുരുഷൻ,കുമ്മനം ജയശ്രീ ഉപേന്ദ്രൻ,ശ്രീലക്ഷ്മി,അഭിൻസാം എന്നിവർ അഭിനയിച്ച ശിഷ്യൻറ ഛായാഗ്രഹണം ദീപക് ആനന്ദാണ് നിർവഹിച്ചത്.

രണ്ടു കണ്ണുകൾക്കും കാഴ്ചശക്തി നഷ്ടമായ ലക്ഷ്മിശ്രീ ഓമനക്കുട്ടൻ എന്ന കലാകാരിയാണ് ഈ സിനിമയിൽ അമ്മയ്ക്കും മകൾക്കും ശബ്ദം നൽകിയത്.

English Summary:

Watch Sishyan Short Film