അരങ്ങിലും അണിയറയിലും വമ്പൻ താരനിരയുമായി ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരങ്ങിലും അണിയറയിലും വമ്പൻ താരനിരയുമായി ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. ഇവരെ കൂടാതെ വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പർമാരായ ബേബി ജീൻ–ഹനുമൻകൈൻഡ് എന്നിവരും അഭിനയിക്കുന്നു.

ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്കരൻ- ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ADVERTISEMENT

റെക്സ് വിജയൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എഡിറ്റിങ് വി. സാജന്‍. ആക്‌ഷൻ സുപ്രീംസുന്ദർ, മേക്കപ്പ് റോണക്സ് സേവ്യർ.

ആഷിഖ് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഈ വർഷം ഓണം റിലീസ് ആയി സിനിമ തിയറ്ററുകളിലെത്തും. റൈഫിൾ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്

English Summary:

Aashiq Abu assembles a formidable cast and crew for Rifle Club