വിസ്മയ ലോകത്തേക്ക് ജയസൂര്യയ്ക്കൊപ്പം പ്രഭുദേവയും
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരിൽ’ തമിഴ് താരം പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ സിനിമയുടെ.Kathanar Malyalam Movie, Kathanar The Wild Sorcerer Movie, Actor Prabhudeva joined in Kathanar malayalam movie.

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരിൽ’ തമിഴ് താരം പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. പൃഥ്വിരാജ് നായകനായെത്തിയ ഉറുമിക്കു ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രമാണ് കത്തനാർ. നേരത്തെ തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. അനുഷ്ക അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലിംപ്സ് വിഡിയോയ്ക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ചിത്രീകരണ ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.
രചന: ആർ. രാമാനന്ദ്,ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്‌ഷൻ കൺട്രോളർ: സിദ്ധു പനക്കൽ.