മലയാളത്തിൽ ഒരു സിനിമയുടെ വിജയം മലയാള സിനിമയുടെ മുഴുവൻ വിജയമാണെന്ന് നടൻ പൃഥ്വിരാജ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നീ സിനിമളുടെ വിജയം തന്റെ ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കുമെന്നും പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു. മലയാളം സിനമകൾ തുടങ്ങുന്നതിന് മുൻപ് ചിത്രത്തിൽ സഹകരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ ഒരു സിനിമയുടെ വിജയം മലയാള സിനിമയുടെ മുഴുവൻ വിജയമാണെന്ന് നടൻ പൃഥ്വിരാജ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നീ സിനിമളുടെ വിജയം തന്റെ ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കുമെന്നും പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.  മലയാള സിനിമകൾ തുടങ്ങുന്നതിന് മുൻപ് ചിത്രത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി രോഖപ്പെടുത്താറുണ്ട്. ബോളിവുഡ് അടക്കമുള്ള ചലച്ചിത്ര മേഖലകളിൽ ഇത്തരം ഒരു സമീപനം കാണാറില്ല. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘‘ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകള്‍ മലയാളത്തില്‍ ഈയിടെ ഇറങ്ങിയ മികച്ച സിനിമകളാണ്. ആ സിനിമകളുടെ ബോക്സ് ഓഫിസ് കലക്‌ഷന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഞാനിത് പറയുന്നത്, ഈ സിനിമകളെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. അതിന്റെ പ്രയോജനം നമുക്ക് ലഭിക്കുന്നുണ്ട്.  എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഇപ്പോള്‍ ആടുജീവിതത്തിന് ഇത്രയും താത്പര്യം വര്‍ധിക്കുന്നത്?  എന്തുകൊണ്ടാണ് ഈ ചിത്രത്തെ മലയാളത്തിലെ മറ്റൊരു വലിയ റിലീസായി കണക്കാക്കുന്നത്. അതിനു കാരണം മഞ്ഞുമ്മൽ ബോയ്സിന്റെയും പ്രേമലുവിന്റെയും ഭ്രമയുഗത്തിന്റെയും വിജയമാണ്. അവരുടെ വിജയമാണ് എന്റെ വിജയത്തിന് വഴിയൊരുക്കുന്നത്. അതിന് ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇത് വളരെ സെല്‍ഫിഷായ കാര്യം കൂടിയാണ്.’’–പൃഥ്വിരാജ് പറയുന്നു. 

ADVERTISEMENT

പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്  നായകനായെത്തുന്ന ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.  ഗൾഫിലേക്ക് ജോലി തേടി പോയ നജീബ് എന്ന മനുഷ്യൻ മരുഭൂമിയിൽ പെട്ടുപോകുന്നതും അവിടെ നേരിടുന്ന ദുരിതാനുഭവങ്ങളുമാണ് ബെന്യാമിൻ ആടുജീവിതം എന്ന പുസ്തകമാക്കി മാറ്റിയത്. 

മാർച്ച് 28നാണ് ആടുജീവിതം തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. ആടുജീവിതത്തിലെ നജീബായി മാറാൻ 30 കിലോയോളമാണ് പൃഥ്വി ശരീരഭാരം കുറച്ചത്.  പൃഥ്വിരാജിനൊപ്പം അമല പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ശ്രീകർ പ്രസാദാണ്.

English Summary:

Prithviraj sukumaran about aadujeevitham