നിറത്തിന്റെ പേരിൽ മോഹിനിയാട്ടം കലാകാരനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തോടുള്ള തന്റെ തന്റെ നിലപാട് വ്യക്തമാക്കി നടൻ ഫഹദ് ഫാസിൽ. അവർ പറഞ്ഞത് തെറ്റാണെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ പ്രതികരണം. ആലുവ യുസി കോളേജിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആവേശ’ത്തിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറത്തിന്റെ പേരിൽ മോഹിനിയാട്ടം കലാകാരനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തോടുള്ള തന്റെ തന്റെ നിലപാട് വ്യക്തമാക്കി നടൻ ഫഹദ് ഫാസിൽ. അവർ പറഞ്ഞത് തെറ്റാണെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ പ്രതികരണം. 

ആലുവ യുസി കോളേജിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആവേശ’ത്തിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് സത്യഭാമക്കെതിരെ ഫഹദ് ഫാസിൽ പ്രതികരിച്ചത്.  ആവേശം സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ ഒരു പെൺകുട്ടിയാണ് സത്യഭാമയുടെ പരാമർശത്തോട് ഫഹദ് ഫാസിൽ എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചത്. ‘‘എന്റെ നിലപാട് ഞാൻ അങ്ങു പറഞ്ഞേക്കാം, ഇനി ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കണ്ട. അവർ ചെയ്തത് തെറ്റാണ്, പറഞ്ഞത് തെറ്റാണ്’’.– ഫഹദ് ഫാസിൽ പറഞ്ഞു.

ADVERTISEMENT

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രങ്കൻ എന്ന കഥാപാത്രമായാണ് സിനിമയിൽ ഫഹദ് എത്തുന്നത്. ആവേശം ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന. 

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട്  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

English Summary:

Fahadh Faazil on Kalamandalam Sathyabhama controversy