‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്ന് ബെന്യാമിൻ. അനേകം ഷുക്കൂറുമാരിൽ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ താൻ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നും ബെന്യാമിൻ വ്യക്തമാക്കുന്നു. ‘ആടുജീവിതം’ സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്ന് ബെന്യാമിൻ. അനേകം ഷുക്കൂറുമാരിൽ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ താൻ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നും ബെന്യാമിൻ വ്യക്തമാക്കുന്നു. ‘ആടുജീവിതം’ സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ വിശദീകരണം.

‘‘കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു.  ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. ‘നോവൽ, നോവൽ’. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. 

ADVERTISEMENT

അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.’’–ബെന്യാമിൻ പറയുന്നു.

നോവലിലെ കഥാപാത്രങ്ങളായി എത്തുന്ന പലരും യഥാർഥ ജീവിതത്തിൽ പല അവകാശവാദങ്ങളുമായി വന്നേക്കാമെന്നും ബെന്യാമിൻ പറയുന്നു. കഴിഞ്ഞ ദിവസം ഒരാൾ അഭിമുഖത്തിൽ വന്ന് താനാണ് കഥയിലെ കുഞ്ഞിക്ക എന്നവകാശപ്പെട്ടെന്നും അത് ശുദ്ധ നുണയാണെന്നും അദ്ദേഹം കുറിച്ചു. 

ADVERTISEMENT

‘‘ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ.’’–ബെന്യാമിന്റെ വാക്കുകൾ.

English Summary:

Benyamin about Aadujeevitham novel and Najeeb character

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT