കുറച്ചത് 20 കിലോ; ഗോകുൽ എങ്ങനെ ഹക്കിം ആയി; വിഡിയോ
‘ആടുജീവിതം’ സിനിമയിൽ പൃഥ്വിരാജിനൊപ്പം തന്നെ കയ്യടി നേടുന്ന താരമാണ് കെ.ആർ. ഗോകുൽ. സിനിമയില്‍ നജീബിന്റെ സുഹൃത്തായ ഹക്കിമിനെയാണ് ഗോകുൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഹക്കിമിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് പറയുകയാണ് ഗോകുല്‍. ‘ആടുജീവിതം’ ടീം പുറത്തിറക്കിയ പുതിയ വിഡിയോയിലാണ് സിനിമയിെല

‘ആടുജീവിതം’ സിനിമയിൽ പൃഥ്വിരാജിനൊപ്പം തന്നെ കയ്യടി നേടുന്ന താരമാണ് കെ.ആർ. ഗോകുൽ. സിനിമയില്‍ നജീബിന്റെ സുഹൃത്തായ ഹക്കിമിനെയാണ് ഗോകുൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഹക്കിമിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് പറയുകയാണ് ഗോകുല്‍. ‘ആടുജീവിതം’ ടീം പുറത്തിറക്കിയ പുതിയ വിഡിയോയിലാണ് സിനിമയിലെ തന്റെ അനുഭവങ്ങൾ ഗോകുൽ പങ്കുവയ്ക്കുന്നത്.
‘‘ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് ഞാന്‍ ആടുജീവിതത്തിന്‍റെ ഭാഗമാകുന്നത്. 2017ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഈ സിനിമയിൽ ഞാൻ എത്തിപ്പെടുന്നത്. ശരീരഭാരം കുറച്ചായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. രാത്രി ഷൂട്ടില്‍ കുത്തുന്ന തണുപ്പും രാവിലെ ഷൂട്ട് ചെയ്യുമ്പോള്‍ കുത്തുന്ന ചൂടുമാണ് ഉണ്ടായിരുന്നത്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നത്.’’ ഗോകുല്‍ പറയുന്നു.
‘‘18 വയസ്സ് മുതൽ ആട് ജീവിതത്തോടൊപ്പം വളർന്നുവന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ എനിക്ക് 24 വയസ്സുണ്ട്. ഈ ആറുവർഷവും ഞാൻ സിനിമയ്ക്കൊപ്പം വളരുകയായിരുന്നു. ഒരു കുട്ടി ഒരു യുവാവായി മാറുന്ന ആ ഒരു സമയത്ത് ഞാൻ ബ്ലെസ്സി സാറിനോടും രാജുവേട്ടനോടും ജിമ്മിച്ചായനോടും ഒപ്പം ചേർന്ന് വളരുകയായിരുന്നു. ലോകത്തെപ്പറ്റിയും സിനിമയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഉള്ള കാഴ്ചപ്പാടുകൾ എല്ലാം എനിക്ക് ഇവരിൽനിന്ന് കിട്ടിയതാണ്. അത് വലിയൊരു എക്സൈറ്റ്മെന്റ് ആണ് എനിക്ക് തരുന്നത്.’’–മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഗോകുൽ പറഞ്ഞത്.
കോഴിക്കോട് പെരുമണ്ണ സ്വദേശിയായ ഗോകുലിന്റെ ആദ്യ സിനിമയാണ് ആടുജീവിതം.