അപർണ ദാസുമായി വിവാഹം; സേവ് ദ് ഡേറ്റ് വിഡിയോയിൽ സ്വയം ട്രോളി ദീപക് പറമ്പോല്‍
നടി അപര്‍ണ ദാസിന്റെയും നടൻ ദീപക് പറമ്പോലിന്റെയും സേവ് ദി ഡേറ്റ് വിഡിയോ ശ്രദ്ധേയമാകുന്നു. ‘‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ...എന്നെ ട്രോളാൻ ഞാൻ വേറെ ആരെയും സമ്മതിക്കില്ലാ’’ എന്ന അടിക്കുറിപ്പോടെ ദീപക് പറമ്പോൽ തന്നെയാണ് സേവ് ദ് ഡേറ്റ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘മനോഹരം’ എന്ന സിനിമയിൽ വിനീത്

നടി അപര്‍ണ ദാസിന്റെയും നടൻ ദീപക് പറമ്പോലിന്റെയും സേവ് ദ് ഡേറ്റ് വിഡിയോ ശ്രദ്ധേയമാകുന്നു. ‘‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ... എന്നെ ട്രോളാൻ ഞാൻ വേറെ ആരെയും സമ്മതിക്കില്ലാ’’ എന്ന അടിക്കുറിപ്പോടെ ദീപക് പറമ്പോൽ തന്നെയാണ് സേവ് ദ് ഡേറ്റ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘മനോഹരം’ എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം അപർണ ദാസിന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് സേവ് ദ് ഡേറ്റ് തയാറാക്കിയിരിക്കുന്നത്. സിനിമയിൽ ദീപക്കിന്റെ കഥാപാത്രത്തെ സന്ദർശിക്കാനെത്തിയ അപർണയോട് ‘ഇവനെക്കാണാൻ വരുന്നതു തന്നെ അപമാനമാണ്’ എന്ന് വിനീത് പറയുന്നതാണ് സന്ദർഭം. ‘‘ഈ നാറിയെ എനിക്ക് ചെറുപ്പം തൊട്ടേ അറിയാം’’ എന്ന് തുടങ്ങുന്ന വിനീതിന്റെ ഡയലോഗ് വിഡിയോ കാണുന്നവരിൽ ചിരിയുണർത്തുന്നുണ്ട്.
സെൽഫ് ട്രോളോടെ ദീപക് പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. സഹപ്രവര്‍ത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസ അർപ്പിച്ചെത്തുന്നത്. ‘‘ഈ നാറിയെ എനിക്ക് ചെറുപ്പം തൊട്ടേ അറിയാം. ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തിൽ വേറെ ഉണ്ടാകില്ല. ഇവന്റെ വീട്ടിൽ ഫോട്ടോഷോപ്പ് അല്ല വെളിച്ചെണ്ണ വാങ്ങാൻ പോലും നീ വന്നു എന്ന് നാട്ടുകാര്‍ അറിഞ്ഞുകഴിഞ്ഞാൽ അതിനേക്കാൾ വലിയ അപമാനം വേറെ ഉണ്ടാകില്ല.’’ എന്നതാണ് ദീപക് പങ്കുവച്ച വിഡിയോയിലെ വിനീതിന്റെ ഡയലോഗ്.
ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നത്. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ. മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ്.