അനുജനെ ഓർത്ത് അഭിമാനം: ‘ആടുജീവിതം’ കണ്ടിറങ്ങി ഇന്ദ്രജിത്
‘ആടുജീവിതം’ കണ്ടിറങ്ങിയ േശഷം സഹോദരൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിച്ച് നടൻ ഇന്ദ്രജിത് സുകുമാരൻ. ഒരു നടൻ എന്ന നിലയിൽ കൂടുതൽ കൂടുതൽ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന കലാകാരനാണ് പൃഥ്വിരാജെന്ന് ഇന്ദ്രജിത് പറയുന്നു. ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ് ആടുജീവിതം പോലുള്ള

‘ആടുജീവിതം’ കണ്ടിറങ്ങിയ േശഷം സഹോദരൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിച്ച് നടൻ ഇന്ദ്രജിത് സുകുമാരൻ. ഒരു നടൻ എന്ന നിലയിൽ കൂടുതൽ കൂടുതൽ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന കലാകാരനാണ് പൃഥ്വിരാജെന്ന് ഇന്ദ്രജിത് പറയുന്നു. ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ് ആടുജീവിതം പോലുള്ള സിനിമ. കിട്ടിയ അവസരം ഏറ്റവും മികച്ച രീതിയിൽ പൃഥ്വി വിനിയോഗിച്ചിട്ടുണ്ട്. മലയാളത്തിലും ഒരു കാസ്റ്റ് എവെയോ റെവനന്റോ ഉണ്ടെന്നു നമുക്കും അഭിമാനിക്കാമെന്നും സംവിധായകൻ ബ്ലെസിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്നും ഇന്ദ്രജിത് സുകുമാരൻ പറഞ്ഞു.
‘‘എന്റെ അനുജൻ എന്ന നിലയിൽ പൃഥ്വിയെ ഓർത്ത് അഭിമാനമുണ്ട്. ഒരു നടൻ എന്ന നിലയിൽ കൂടുതൽ കൂടുതൽ കഴിവ് തെളിയിക്കണം എന്ന വെമ്പൽ അവന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു. ഈ സിനിമയിലെ പ്രകടനം അതിനു തെളിവാണ്. കാരണം അത്രയും കഷ്ടപ്പെട്ട്, കഠിനാധ്വാനം ചെയ്ത്, ക്ഷമയോടെ ആണ് പൃഥ്വി ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. ഒരു അഭിനേതാവിന്റെ ജീവിതത്തിൽ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങൾ വന്നു ചേരില്ല.
ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണിത്. ആ സിനിമയിൽ പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിൽ കാണാനുണ്ട്.
സിനിമയിലെ എല്ലാ സീനുകളിലും പൃഥ്വി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസി സാറിനും എന്റെ അഭിനന്ദനങ്ങൾ. നമുക്കും നമ്മുടേതായ ഒരു കാസ്റ്റ് എവെയോ റെവനന്റോ ഉണ്ടെന്നു പറയാൻ പറ്റും. നല്ലൊരു സിനിമ നമ്മൾ ചെയ്തിട്ടുണ്ട്. ബാക്കി പുരസ്‌കാരങ്ങൾ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ലല്ലോ.’’ ഇന്ദ്രജിത് സുകുമാരൻ പറഞ്ഞു.