എന്റെ പെർഫോമൻസ് കണ്ട് ബേസിൽ തകർന്നു, അവൻ ലോഡ്ജിൽ ഒളിച്ചു: ട്രോളി ധ്യാൻ ശ്രീനിവാസൻ
‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിൽ ജോസഫിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ. സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഏതോ ലോഡ്ജിൽ ഒളിച്ചിരിക്കുകയാണ് ബേസിലെന്നും കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്. ‘‘പ്രണവിനെ വിളിച്ചിരുന്നു,

‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിൽ ജോസഫിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ. സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഏതോ ലോഡ്ജിൽ ഒളിച്ചിരിക്കുകയാണ് ബേസിലെന്നും കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.
‘‘പ്രണവിനെ വിളിച്ചിരുന്നു, ഊട്ടിലേക്ക് പോകുന്നതിനിടെയാണ് അവനെ വിളിച്ചത്. ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജ് എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്, അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ ഞാൻ തൂക്കിയെടാ.
സത്യം പറഞ്ഞാല്‍ വർഷങ്ങൾക്കു ശേഷം എന്റെയൊരു ഹിറ്റ് പടം. നാളെ നല്ല സംവിധായകരുടെ ജോലി െചയ്യുമ്പോൾ നമ്മളും നന്നാവും. ഇനിയും നല്ല സംവിധായകർ വിളിക്കട്ടെ. വിഷുവിന് വേറൊരു കാര്യവും കൂടിയുണ്ട്. 12 വർഷം മുന്നേ ഇതുപോലൊരു പെരുന്നാൾ സമയത്ത് രണ്ട് പടങ്ങൾ റിലീസ് ചെയ്തു. തട്ടത്തിൻ മറയത്തും ഉസ്താദ് ഹോട്ടലും. രണ്ടും നല്ല സിനിമകൾ, പക്ഷേ നമ്മൾ തൂക്കി. ചരിത്രം ആവർത്തിക്കട്ടെ.
നിന്റെ പെർഫോൻസ് നല്ലതായിരുന്നുവെന്ന് പലരും പറഞ്ഞുവെന്ന് ചേട്ടൻ എനിക്ക് മെസേജ് അയച്ചിരുന്നു. ഞാൻ തിരിച്ചു മറുപടി കൊടുത്തു, ‘സ്വാഭാവികം’. നിങ്ങൾക്കും കണ്ടപ്പോൾ തോന്നിയില്ലേ.’’–ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.
‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ ശ്രീനിവാസന്റെയും ബേസിൽ ജോസഫിന്റെയും തഗ് ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരസ്പരം ട്രോളിയും തഗ് അടിച്ചും റിലീസിനു മുമ്പും പ്രേക്ഷകരെ ചിരിപ്പിച്ച ഇരുവരും ഈ സിനിമയിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.