സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. അറ്റ്‍ലിയാണ് വിവാഹച്ചടങ്ങുകൾക്കു ചുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. 

ശങ്കറിന്റെ മകളുടെ വിവാഹ ചടങ്ങിൽ നിന്നും

അറ്റ്‍ലിയാണ് വിവാഹച്ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്. അതിഥികൾക്കു വേണ്ട കാര്യങ്ങൾ നോക്കി സൗകര്യം ഒരുക്കിയതും അറ്റ്ലി നേരിട്ടായിരുന്നു. ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ‘രാജാറാണി’ എന്ന സിനിമയിലൂടെ അറ്റ്‌ലി സ്വതന്ത്ര സംവിധായകനാകുന്നത്. ശങ്കറുമായി ഏറെ ഹൃദയബന്ധം അറ്റ്‌ലി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.

ADVERTISEMENT

സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. 

ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ രജനികാന്ത്
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ വിക്രം

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്ത‌ു നടന്ന ആഡംബരവിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. വമ്പന്‍ വിവാഹ റിസപ്ഷൻ വേണ്ടെന്നു വച്ചിരുന്നു. ഇരുവരുടെയും വിവാ​ഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു

ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ കമൽഹാസൻ
ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ കാർത്തിയും സൂര്യയും
ADVERTISEMENT

ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി ‘വിരുമൻ’ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലെത്തിയത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. 

ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്‍റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്‍റെ കാരണം ഷങ്കറിന്‍റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു.

ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ വിക്രം, മണിരത്നം, സുഹാസിനി എന്നിവർ
ADVERTISEMENT

ഇന്ത്യൻ 2വിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രം ജൂൺ റിലീസ് ആണ്.

English Summary:

Director Shankar’s daughter Aishwarya gets married: Photos