‘ആടുജീവിതം’ സിനിമ കോടികൾ കലക്ട് ചെയ്ത് ലോകം കീഴടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിലാകെ ഉയരുന്നൊരു ചോദ്യമായിരുന്നു കഥയിലെ യഥാർഥ നായകനായ നജീബിന് എന്തുകിട്ടി എന്നുള്ളത്. സിനിമയുടെ കലക്‌ഷൻ വാർത്തകളിലും അഭിമുഖങ്ങളിലുമൊക്കെ നജീബിന് എന്തു സഹായം ചെയ്തുവെന്നായിരുന്നു ആളുകളുടെയൊക്കെ സംശയം. ഇപ്പോഴിതാ ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആടുജീവിതം’ സിനിമയുടെ കലക്‌ഷൻ കോടികൾ കടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിലാകെ ഉയരുന്നൊരു ചോദ്യമായിരുന്നു കഥയിലെ യഥാർഥ നായകനായ നജീബിന് എന്തുകിട്ടി എന്നുള്ളത്. സിനിമയുടെ കലക്‌ഷൻ വാർത്തകളിലും അഭിമുഖങ്ങളിലുമൊക്കെ, നജീബിന് എന്തു സഹായം ചെയ്തുവെന്നായിരുന്നു ആളുകളുടെയൊക്കെ സംശയം. ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നജീബ്. പൃഥ്വിരാജും എ.ആർ. റഹ്മാനും തന്നെ സാമ്പത്തികമായി സഹായിച്ചുെവന്നാണ് ആടുജീവിതത്തിന്റെ യഥാർഥ നായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

‘‘പൃഥ്വിരാജും എ.ആർ. റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെയും ആരുടെ അടുത്തും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. ‘നജീബിന് എന്തുകൊടുത്തു’ എന്നാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാൻ ചോദിക്കുകയും ചെയ്തു.

ADVERTISEMENT

ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്മാനും പറഞ്ഞിരുന്നു, ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന്. അതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും ഇതുവരെയും പറഞ്ഞിട്ടില്ലായിരുന്നു.’’–നജീബിന്റെ വാക്കുകൾ.

ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നജീബിനെ ഒരാൾ സഹായിച്ചിട്ടുണ്ടെന്ന് ബ്ലെസി വെളിപ്പെടുത്തിയിരുന്നു. വിഡിയോ വൈറലായതിനെ തുടർന്ന് സഹായിച്ചത് പൃഥ്വിരാജ് ആണെന്ന തരത്തിൽ ട്രോളുകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലടക്കം വന്നിരുന്നു. എന്നാൽ എ.ആർ. റഹ്മാനും തന്നെ സാമ്പത്തികമായി സഹായിച്ചുവെന്ന നജീബിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർക്കും ഇരട്ടി സന്തോഷം നൽകുന്ന വാർത്തയായി മാറി.

English Summary:

Najeeb reveals of the financial support from actor Prithviraj and A.R Rahman