ഇനി ഡെഡ്പൂൾ വേഴ്സസ് വോൾവെറിൻ; ട്രെയിലർ
ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവൽ ചിത്രം ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ട്രെയിലർ എത്തി. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ‘അവഞ്ചേഴ്സി’നു ശേഷമുള്ള മാർവൽ

ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവൽ ചിത്രം ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ട്രെയിലർ എത്തി. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ‘അവഞ്ചേഴ്സി’നു ശേഷമുള്ള മാർവൽ സിനിമകളെല്ലാം ബോക്സ്ഓഫിസിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഈ സിനിമയിലൂടെ മാർവൽ തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് സംവിധാനം. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ.
വോൾവെറിൻ ആയി ഹ്യൂ ജാക്ക്മാൻ തിരികെയെത്തുന്നു എന്നതാണ് ഡെഡ്പൂള്‍ 3യുടെ പ്രധാന സവിശേഷത. ലോകി സീരിസിലൂടെ നമ്മൾ കണ്ട ടിവിഎ (ടൈം വേരിയൻസ് അതോറിറ്റി) ഈ ചിത്രത്തിന്റെ പ്രമേയത്തിലും പ്രധാന ഭാഗമാണ്. ആന്റ് മാനും ചിത്രത്തിൽ അതിഥിയായി എത്തിയേക്കും.
ചിത്രം ജൂലൈ 26ന് തിയറ്ററുകളിലെത്തും.