കൃഷ്ണകുമാറിന്റെ പരുക്കിനു പരിഹാസം; മറുപടിയുമായി മകൾ ദിയ
നടനും എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്കേറ്റ സംഭവത്തെ പരിഹസിച്ചെത്തിയ ആൾക്ക് ചുട്ട മറുപടിയുമായി മകൾ ദിയ കൃഷ്ണ. സ്വന്തം അച്ഛന് അപകടം പറ്റുമ്പോൾ വന്നു പറഞ്ഞാൽ താനും കുറെ ചിരിക്കാം എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. തനിക്ക് വന്ന മെസ്സേജും മറുപടിയും ദിയ കൃഷ്ണ തന്നെ ഇൻസ്റ്റാഗ്രാം

നടനും എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തെ പരിഹസിച്ചെത്തിയ വ്യക്തിക്ക് ചുട്ട മറുപടിയുമായി മകൾ ദിയ കൃഷ്ണ. സമൂഹമാധ്യമത്തിലൂടെയാണ് ദിയയുടെ പ്രതികരണം. തനിക്ക് വന്ന മെസേജും അതിനു കൊടുത്ത മറുപടിയും ദിയ കൃഷ്ണ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വച്ചു.
'കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു എന്ന വാർത്തയുടെ കീഴെ വന്ന കമന്റുകൾ കണ്ട് ഒരുപാട് ചിരിച്ചു' എന്നാണ് ദിയ കൃഷ്ണയ്ക്ക് ഒരാൾ മെസേജ് അയച്ചത്. ‘‘നന്നായി, സ്വന്തം വീട്ടിൽ അച്ഛന് ഇതു സംഭവിക്കുമ്പോൾ വന്നു പറഞ്ഞാൽ ഞാനും കുറെ ചിരിക്കാം,’’ എന്നായിരുന്നു ഈ വ്യക്തിക്കു ദിയ മറുപടി നൽകിയത്.
ഏപ്രിൽ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെ മൂർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ വലതു കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് കുണ്ടറ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ കൃഷ്ണകുമാർ പൊലീസിനു പരാതി നൽകിയിരുന്നു.
തൃശൂർ പൂരം അലങ്കോലമായ വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടയിലാണ് ആക്രമണം നടന്നതെന്നും അതിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. മൂർച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്പെഷൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിളയെ (50 വയസ്സ്) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.