ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ
ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷന് പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷന് പങ്കെടുത്തതെന്ന് പറഞ്ഞ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ആ സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം

ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷനു പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷനിൽ പങ്കെടുത്തതെന്നു വ്യക്തമാക്കിയ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ഏതു സിനിമയെന്നോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഫഹദിന്റെ വാക്കുകൾ: ‘‘ഒരു വിദേശ പ്രൊഡക്‌ഷൻ ഹൗസിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. പ്രൊഡക്‌ഷൻ ഹൗസിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷന് പങ്കെടുക്കുന്നത്. ഏറെ സൗഹാർദ്ദപരമായിട്ടാണ് എല്ലാവരും എന്നോടു പെരുമാറിയത്. അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു. ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് എനിക്കറിയില്ല. സിനിമയിൽ ഒരു വലിയ നടനാണ് ആ സീനിൽ എനിക്കൊപ്പം അഭിനയിക്കുന്നത്. ആ രംഗമാണ് ഓഡിഷനു വേണ്ടി ഞാൻ ചെയ്യേണ്ടത്.
അപ്പോഴാണ് ഞാനൊരു കാര്യം തിരിച്ചറിഞ്ഞത്. പെട്ടെന്നൊരു സ്ക്രിപ്റ്റ് തന്നിട്ടു, ചെയ്തോളൂ എന്നു പറഞ്ഞാൽ എനിക്ക് പറ്റില്ല. എന്റെ അടുത്ത സുഹൃത്താണ് അങ്ങനെ പറയുന്നതെങ്കിൽ പോലും എനിക്കു കഴിയില്ല. എന്നിലതു സ്വാഭാവികമായി വരണം. അതു നല്ലതോ മോശമോ എന്നതു രണ്ടാമത്തെ കാര്യമാണ്. പക്ഷേ, ഇതാണ് എന്റെ രീതി. അതിൽ ഞാൻ സന്തുഷ്ടനാണ്.
തിരക്കഥയിലെ കഥാപാത്രമായി മാറാൻ അൽപം സമയം വേണം. ഞാൻ ആ കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാൾ മറ്റുള്ളവർക്ക് എന്നെ ആ കഥാപാത്രമായി ഫീൽ ചെയ്യാൻ തുടങ്ങിയാൽ എനിക്കു എന്നെത്തന്നെ വിലയിരുത്താൻ എളുപ്പമാകും. തിരക്കഥയ്ക്കൊപ്പം പോകുന്ന ആളല്ല ഞാൻ. അതു സംഭവിക്കുകയാണ്. സിനിമയിലെ ഏറ്റവും മനോഹരമായ കാര്യം ഇങ്ങനെയുള്ള നിമിഷങ്ങൾ സംഭവിക്കുന്നതും അതു ഒട്ടും ചോരാതെ പകർത്തുന്നതുമാണ്. അൽപം പ്രയാസമാണ് ഈ പ്രക്രിയ. പക്ഷേ, രസകരമാണ്.’’ ഫഹദ് വ്യക്തമാക്കി.