ഉപ്പൂപ്പയുടെ കൈപിടിച്ച് മറിയം; ഹൃദയം കീഴടക്കി മമ്മൂട്ടിയും കൊച്ചുമകളും
ഉപ്പൂപ്പയുടെ കൈപിടിച്ച് തുള്ളിച്ചാടി നടക്കുന്ന കൊച്ചുമിടുക്കി മറിയം അമീറ സൽമാൻ ആണ് സമൂഹ മാധ്യമങ്ങളിൽ ആരാധകഹൃദയം കീഴടക്കുന്നത്. പേരക്കുട്ടിയെ അരുമയോടെ കൈപിടിച്ച് നടത്തുന്ന ആ ഉപ്പൂപ്പ മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ്. നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതം എത്തിയപ്പോഴാണ് ക്യാമറക്കണുകളെ ആകർഷിച്ച ഇൗ രംഗം അരങ്ങേറിയത്.

അടുത്ത സുഹൃത്തും പഴയ അയൽവാസിയുമായ കുഞ്ചന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതമാണ് എത്തിയത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം ചടങ്ങിലുടനീളം പങ്കെടുത്തു. കൊച്ചുമകളുടെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വേദിയിലെത്തിയത്. പിന്നീട് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമിരിക്കുന്ന കുഞ്ഞുമകളുടെ മുടി പിടിച്ചു കളിപ്പിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയും ഏവരിലും കൗതുകമുണർത്തി.
മമ്മൂട്ടിയും മറിയവും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ എന്നും വൈറലാവാറുണ്ട്. കോവിഡ് കാലത്ത് മറിയത്തിനു മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിയവും വാപ്പച്ചിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ദുൽഖർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
‘‘എന്തു ടെൻഷൻ ഉണ്ടെങ്കിലും മറിയത്തോടൊപ്പം കുറച്ചു സമയം ചെലവഴിച്ചാൽ മാറും. ഞങ്ങളുടെയെല്ലാം സ്ട്രെസ് മാറ്റുന്ന ഒരാളാണ് മറിയം. വാപ്പച്ചിയും മറിയവും ഒന്നിച്ചുള്ള നിമിഷങ്ങൾ പകർത്താൻ എനിക്കിഷ്ടമാണ്.’’ എന്നാണ് ഒരിക്കൽ ദുൽഖർ പറഞ്ഞത്.