വിജയ്യുടെ സുഹൃത്തുക്കളായി മമ്മൂട്ടിയും മഹേഷ് ബാബുവും: ൈവറലായി നെൽസന്റെ മറുപടി
‘‘വിജയ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം, അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മൂന്ന് സൂപ്പര്‍താരങ്ങളെ കൊണ്ടുവരണമെങ്കിൽ ആരെയൊക്കെയാണ് മനസ്സിൽ കാണുന്നത്?’’. ഒരു തമിഴ് അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് അവതാരകൻ ചോദിച്ച ചോദ്യമാണിത്. അതിനു ഉത്തരമായി നെൽസൺ നൽകിയ മറുപടി കേൾക്കേണ്ടേ? മഹേഷ് ബാബു,

'വിജയ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം, അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മൂന്ന് സൂപ്പര്‍താരങ്ങളെ കൊണ്ടുവരണമെങ്കിൽ ആരെയൊക്കെയാണ് മനസ്സിൽ കാണുന്നത്?'- ഒരു തമിഴ് അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് അവതാരകൻ ചോദിച്ച ചോദ്യമാണിത്. ഇതിനു നെൽസൺ നൽകിയ മറുപടി ആരാധകരുടെ കയ്യടി നേടി. 'മഹേഷ് ബാബു, മമ്മൂട്ടി, ഷാറുഖ് ഖാൻ എന്നിവരെയാകും ദളപതി ചിത്രത്തിൽ അതിഥികളായി കൊണ്ടുവരിക' എന്നായിരുന്നു നെൽസന്റെ മറുപടി.
വിജയ് രാഷ്ട്രീയത്തിലേക്കു സജീവമായി കടക്കുന്നതിനു മുൻപ് അവസാനമായി ചെയ്യുന്ന ചിത്രമാണ് ദളപതി 69. ഈ ചിത്രം ആരു സംവിധാനം ചെയ്യും എന്ന ചർച്ച കോളിവുഡിൽ സജീവമാണ്. വെട്രിമാരൻ, ലോകേഷ് കനകരാജ്, നെൽസണ്‍ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അതുമായി ബന്ധപ്പെട്ടായിരുന്നു അവതാരകൻ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചതും.
‘‘ആ സിനിമ സംവിധാനം ചെയ്യുന്നത് ആരായാലും അവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. വിജയ് സാറിനൊപ്പം ജോലി ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. ഇനിയും അത്തരമൊരു അവസരം എന്നെത്തേടി വന്നാല്‍ അതൊരു ഭാഗ്യമാണ്. പക്ഷേ ദളപതി 69 ഞാനല്ല സംവിധാനം ചെയ്യുന്നത്,’’ നെൽസൺ വ്യക്തമാക്കി.
ജയിലര്‍ രണ്ടാം ഭാഗത്തെക്കുറിച്ചും നെൽസൺ സംസാരിച്ചു. സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും 'ബോസി'ൽ നിന്നാണ് അറിയിപ്പ് വരേണ്ടതെന്നും നെൽസൺ പറയുന്നു. ‘‘എല്ലാകാര്യങ്ങളിലും ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഞാന്‍ സിനിമയിലെ ഒരു തൊഴിലാളി മാത്രമാണ്. അതുകൊണ്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ല. ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്. എന്തായാലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഞങ്ങള്‍ എല്ലാം സ്ഥിരീകരിക്കും,’’ നെൽസൺ പറഞ്ഞു.