നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി കുടുംബസമേതം തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒറ്റനോട്ടത്തിൽ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും തൃശൂർ  ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി കുടുംബസമേതം തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒറ്റനോട്ടത്തിൽ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. സുരേഷ് ഗോപിയുടെ അപരൻ എന്ന രീതിയിലും ഈ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

സിനിമ പിആർഓ മഞ്ജു ഗോപിനാഥാണ് വിഡിയോ പുറത്തുവിട്ടത്. ‘‘തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയും കുടുംബവും’’ എന്ന തലക്കെട്ടോടെയാണ് മഞ്ജു സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. നിൽപിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജൻ സുഭാഷിന്റെ  വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറി.

ADVERTISEMENT

കൊല്ലം സ്വദേശികളായ  ഗോപിനാഥൻ പിള്ള ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനിൽ ഗോപി, സുനിൽ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങൾ കൂടിയുണ്ട്.  

English Summary:

Suresh Gopi's Brother Subhash Gopi: Viral Video