സംവിധായകരായ ജോണി ആന്റണിയുടെയും എം.എ. നിഷാദിന്റെയും രസകരമായൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രമാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഐസക് മാമ്മനും, പിഡബ്ല്യുഡി കോട്ടയം റോഡ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകരായ ജോണി ആന്റണിയുടെയും എം.എ. നിഷാദിന്റെയും രസകരമായൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രമാണിത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഐസക് മാമ്മനും, പിഡബ്ല്യുഡി കോട്ടയം റോഡ്സ് സെക്‌ഷൻ എൻജിനീയർ കുര്യാക്കോസും മീനച്ചിലാറ്റിൽ നീരാടുന്ന ദൃശ്യങ്ങളാണ് ഫോട്ടോയിൽ കാണാനാകുക. ഐസക് മാമ്മനായി എം.എ. നിഷാദും കുര്യാക്കോസ് ആയി ജോണി ആന്റണിയും എത്തുന്നു. സഹപാഠികളും സുഹൃത്തുക്കളുമായ ഇരുവരും മീനച്ചിലാറിന്റെ അക്കരെയിക്കരെയാണ് താമസം. ഏറെ വിവാദമായ ഒരു കേസിന്റെ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിലേക്കെത്തുമ്പോൾ എൻജിനീയറായ കുര്യാക്കോസും അതിലേക്ക് എത്തിച്ചേരുന്നു. 

ADVERTISEMENT

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിച്ച് എം.എ.നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരിടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ പീരുമേട്, വാഗമൺ, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ്

ഷൈൻ ടോം ചാക്കോ, മുകേഷ്, ബൈജു, അശോകൻ, വിജയ് ബാബു, സുധീഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, ഇർഷാദ്, ജാഫർ ഇടുക്കി, ജയകുമാർ, സമുദ്രക്കനി പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, സായ്കുമാർ, ശ്യാമപ്രസാദ്, കലാഭവൻ നവാസ്, രമേഷ് പിഷാരടി, ബാബു നമ്പൂതിരി, കോട്ടയം നസീർ, ജയകൃഷ്ണൻ, പി.ശ്രീകുമാർ, ബിജു സോപാനം, പ്രമോദ് വെളിയനാട്, ഷഹീൻ സിദ്ദിഖ്, അനീഷ് കാവിൽ, സുന്ദർപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ, നവനീത് കൃഷ്ണ,  മഞ്ജു പിള്ള, ദുർഗാകൃഷ്ണ,  അനുമോൾ, സ്വാസിക, ശിവദ, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, സന്ധ്യാ മനോജ്‌, സിനി എബ്രഹാം, റിങ്കു, അനു നായർ, എയ്ഞ്ചലിന, ജയ്ന, ശ്രുതി വിപിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

English Summary:

MA Nishad And Johny Antony Funny Photo