‘ജോ’ നായകനും നായികയും വീണ്ടും ഒന്നിക്കുന്നു
'ഉരുകി ഉരുകി പോണതെടീ' എന്ന പാട്ടും നായികയും നായകനും ഈ അടുത്തകാലത്തു ഹിറ്റായ തമിഴ് സിനിമ 'ജോ'യിലേതായിരുന്നു.

'ഉരുകി ഉരുകി പോണതെടീ' എന്ന പാട്ടും നായികയും നായകനും ഈ അടുത്തകാലത്തു ഹിറ്റായ തമിഴ് സിനിമ 'ജോ'യിലേതായിരുന്നു. ഹിറ്റ് ജോഡികളായ റിയോ രാജും മാളവിക മനോജും കലൈയരശൻ തങ്കവേലിന്റെ ഇനിയും പേരിടാത്ത സിനിമയിൽ ഒന്നിക്കുന്നു.
വിവാഹിതനായ പുരുഷൻ സമൂഹത്തിൽ നേരിടുന്ന പ്രശനങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങളെപറ്റി സംസാരിക്കുന്ന ഈ സിനിമ സ്ത്രീകൾക്കും അംഗീകരിക്കാനാകുന്ന തരത്തിൽ, മുൻ സിനിമകളിൽ കണ്ടിട്ടില്ലാത്തവിധം ആ വിഷയം അവതരിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഡ്രംസ്റ്റിക് പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. ഈ വര്ഷം അവസാനം റിലീസ് തീരുമാനിച്ചിട്ടുണ്ട്.
ഛായാഗ്രഹണം മദേശ് മണികണ്ഠനും സംഗീതം സിന്ധു കുമാറും, എഡിറ്റർ വരുൺ കെ ജിയും, ആർട് വിനോദ് രാജ്‌കുമാറുമാണ് നിർവഹിക്കുന്നത്.