ആണായാലും പെണ്ണായാലും ഇക്കാലത്ത് ആരെയും ആശ്രയിക്കാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജീവിച്ചു പോകാന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലുമെന്ന പോലെ പാചകത്തിലും അനുവിന് നല്ല താത്പര്യമായിരുന്നു. മൂന്നാം ക്ലാസ്

ആണായാലും പെണ്ണായാലും ഇക്കാലത്ത് ആരെയും ആശ്രയിക്കാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജീവിച്ചു പോകാന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലുമെന്ന പോലെ പാചകത്തിലും അനുവിന് നല്ല താത്പര്യമായിരുന്നു. മൂന്നാം ക്ലാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണായാലും പെണ്ണായാലും ഇക്കാലത്ത് ആരെയും ആശ്രയിക്കാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജീവിച്ചു പോകാന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലുമെന്ന പോലെ പാചകത്തിലും അനുവിന് നല്ല താത്പര്യമായിരുന്നു. മൂന്നാം ക്ലാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണായാലും പെണ്ണായാലും ഇക്കാലത്ത് ആരെയും ആശ്രയിക്കാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജീവിച്ചു പോകാന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലുമെന്ന പോലെ പാചകത്തിലും അനുവിന് (അനശ്വര രാജൻ) നല്ല താത്പര്യമായിരുന്നു. മൂന്നാം ക്ലാസ് മുതല്‍ ആരും പറയാതെ തന്നെ അവള്‍ പപ്പടം കാച്ചും. മുട്ട ഓംലറ്റ്  ഉണ്ടാക്കും. സമപ്രായത്തിലുളള കുട്ടികള്‍ക്ക് ഗ്യാസ് ഓണ്‍ ചെയ്യാനും മറ്റും പേടിയുളളപ്പോള്‍ അവള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഞാന്‍ കുട്ടികളെ അടുക്കളയില്‍ കയറ്റാറില്ല. അവരുടെ പഠിത്തം തടസപ്പെടരുതല്ലോ എന്ന് വിചാരിക്കും.

പതിവുപോലെ അന്നും ഞാന്‍ അതിരാവിലെ എണീറ്റു. കുളിച്ചശേഷം മാത്രമേ അടുക്കളയില്‍ കയറാവൂ എന്നാണ് ഞങ്ങളുടെ കുടുംബത്തിലെ ചിട്ട. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ മുഖത്ത് എന്തോ കല്ലിച്ചു കിടക്കുന്നതു പോലെ തോന്നി. കണ്ണാടിയില്‍ നോക്കാനൊന്നും പോയില്ല. ഒന്നാമത് രാവിലെ നിന്നു തിരിയാന്‍ സമയമുണ്ടാവില്ല. അച്ചൂവിന് കോളജില്‍ പോകണം. ഏട്ടന് ജോലിക്ക് പോകണം. അനുവിനെ സ്‌കൂളില്‍ അയക്കണം. അങ്ങനെ ആകെ തിരക്കുളള സമയം. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല.

ADVERTISEMENT

ഏട്ടനെ ടിഫിന്‍  കൊടുത്ത് ജോലി സ്ഥലത്തേക്ക് അയച്ചു. അച്ചു അന്ന് കുറച്ച് വൈകിയാണ് എണീറ്റത്. എന്നെ കണ്ടപാടെ അവള്‍ ചോദിച്ചു.

‘‘അമ്മയുടെ മുഖമെന്താ ഇങ്ങനെ വീങ്ങിയിരിക്കുന്നത്?’’

വേദനയില്ലാത്തതു കൊണ്ട് എനിക്ക് എന്തെങ്കിലും പ്രശ്‌നമുളളതായി തോന്നിയില്ല. പക്ഷേ അച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് കണ്ണാടിയില്‍ നോക്കി. മുഖമാകെ തടിച്ച് വീങ്ങിയിരിക്കുന്നു. കണ്ണുകള്‍ മാത്രം രണ്ട് കുഴിയിലേക്ക് താഴ്ന്നു കിടക്കുന്നുണ്ട്. ആകെക്കൂടി വികൃതമായ ഒരു രൂപം. പോകാനുളള തിരക്കിനിടയില്‍ ഏട്ടന്‍ ഒരുപക്ഷേ എന്റെ മുഖത്ത് നോക്കിയിട്ടുണ്ടാവില്ല. മേശപ്പുറത്ത് കൊണ്ടുവച്ച ഭക്ഷണം കഴിച്ചിട്ട് പോയി. അത്രമാത്രം.

വേദനയില്ലാത്തതു കൊണ്ട് എനിക്ക് പേടിയൊന്നും തോന്നിയില്ല. അനു അന്ന് പ്ലസ് വണ്ണിലോ മറ്റോ ആണ്. അവള്‍ക്ക് അന്ന് സ്‌കൂളില്ലാത്തതു കൊണ്ട് പരമാവധി സമയം ഉറങ്ങട്ടെയെന്ന് കരുതി ശല്യപ്പെടുത്താതെ ഞാന്‍ അടുത്ത ജോലികളിലേക്ക് കടന്നു. അനു എണീക്കും മുന്‍പ് അലക്കുപണികള്‍ തീര്‍ക്കണം. മുഖം കാര്യമാക്കാതെ ഞാന്‍ അതിന്റെ തിരക്കിലേക്ക് നീങ്ങി. പുറത്ത് അലക്കികൊണ്ടിരിക്കുമ്പോള്‍ കുഞ്ഞ് ഛര്‍ദ്ദിക്കുന്ന ശബ്ദം കേട്ടൂ. ഞാന്‍ ചാടി ഓടി അവിടേക്ക് ചെല്ലുമ്പോള്‍ ബെഡിലും തറയിലും ആകെ ഛര്‍ദ്ദിച്ച് അവശയായി അനു താഴെ വീണു കിടക്കുകയാണ്. ഞാന്‍ അവളെ പിടിച്ചെണീപ്പിക്കാന്‍ നോക്കിയപ്പോള്‍ തീ പോലെ ചുട്ടുപൊളളുന്ന പനിയാണ്. ഞാന്‍ അപ്പോള്‍ തന്നെ കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകള്‍ കഴിഞ്ഞ് ഡോക്ടര്‍ പറഞ്ഞു.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം അനശ്വര രാജൻ
ADVERTISEMENT

‘‘ദൈവം കാത്തു നിങ്ങളെ...പനി അത്രയ്ക്ക് കയറി വല്ലാതെ സീരിയസ് ആയ അവസ്ഥയിലാണ്. കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ആകെ ബുദ്ധിമുട്ടായേനെ..’’

മുഖം വീങ്ങിയ കാര്യം അച്ചു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ജോലിസ്ഥലത്തേക്ക് വിളിച്ച് അവധി പറഞ്ഞിരുന്നു. എന്നിട്ടാണ് വീട്ടു ജോലികളിലേക്കിറങ്ങിയത്. അല്ലായിരുന്നെങ്കില്‍ കുഞ്ഞിനെ സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനോ രക്ഷപ്പെടുത്താനോ സാധിക്കുമായിരുന്നില്ല. ഏതായാലും ആശുപത്രിയില്‍ എത്തിയതല്ലേ? മുഖത്തിന്റെ  പ്രശ്‌നത്തിനു കൂടി മരുന്ന് വാങ്ങിക്കാമെന്ന് കരുതി ഡോക്ടറോട് വിവരം പറഞ്ഞപ്പോള്‍ മുഖത്ത് ഒന്നും കാണുന്നില്ലല്ലോ എന്നായി അദ്ദേഹം. ഞാന്‍ ഉടനെ കണ്ണാടിക്ക് മുന്നില്‍ ചെന്ന് നോക്കുമ്പോള്‍ മുഖത്ത് ഒരു പ്രശ്‌നവുമില്ല. സാധാരണ പോലെയാണ് മുഖം.

എന്ത് മാജിക്കാണ് സംഭവിച്ചതെന്ന് മനസിലായില്ല. ശരിക്കും ഈശ്വരന്‍ നേരിട്ട് ഇടപെട്ടതു പോലെയാണ് തോന്നിയത്. അന്ന് ഞാന്‍ ജോലിക്ക് പോയിരുന്നെങ്കില്‍ കുഞ്ഞിന് എന്ത് സംഭവിക്കുമായിരുന്നെന്ന് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അനു വീട്ടിലുളള സമയത്ത് അവള്‍ക്ക് ടിവിയൊക്കെ വച്ചുകൊടുത്ത് വീട് പുറത്തു നിന്നും പൂട്ടിയിട്ട് ജോലിക്ക് പോകും. വൈകുന്നേരം എത്രയും വേഗം ഇറങ്ങി ഓടി രണ്ട് ബസുകള്‍ മാറി കയറി വീട്ടിലെത്തും. വൈകിയാല്‍ കുഞ്ഞിന് വിഷമം ആവരുതല്ലോ? അവള്‍ തനിച്ചല്ലേ?

പക്ഷേ അതിനിടയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എന്ത് ചെയ്യും? ആര് സഹായിക്കും എന്ന വിഷമം മനസിലുണ്ട്. ഏതായാലും ഇതുവരെ അരുതാത്തത് ഒന്നും സംഭവിച്ചിട്ടില്ല. ഇതാദ്യമായാണ് വിചിത്രമായ ഒരു പനി പിടികൂടുന്നത്. ആ ഘട്ടത്തിലും ഈശ്വരന്‍ ഇടപെട്ട് സഹായിച്ചു. ജോലി സ്ഥലത്തു നിന്ന് ഇടയ്ക്ക് ഒക്കെ ഫാമിലി ടൂര്‍ പോകും. ആ സമയത്ത് അച്ചുവും അനുവും എന്റെ കൂടെ വരും. മറ്റ് ടീച്ചര്‍മാരും അവരുടെ കുട്ടികളുമൊക്കെയുണ്ടാവും. അവരൊക്കെ നല്ല ജോളിയായി കൂടും. അനു പാട്ട് പാടും, ഡാന്‍സ് കളിക്കും, ഓരോ സ്‌കിറ്റൊക്കെ സ്‌പോട്ടിലുണ്ടാക്കി അവതരിപ്പിക്കും..ഇതുകണ്ട് ഒരു ടീച്ചര്‍ എന്നോട് പറഞ്ഞു.

ADVERTISEMENT

‘‘ടീച്ചറേ...അനു നല്ല കഴിവുളള കുട്ടിയാണ്. നോക്കിക്കോ...നമ്മള്‍ വിചാരിക്കുന്നതിനുമപ്പുറം ഉയരങ്ങളില്‍ അവള്‍ എത്തും’’

കവി ഉദ്ദേശിച്ചത്? എന്ന സിനിമയുടെ ഡയറക്ടര്‍ ലിജുവിന്റെ അമ്മ ലില്ലി ചേച്ചി എന്റെ സൂപ്പര്‍വൈസറാണ്. അനു എട്ടാം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ചേച്ചി എനിക്ക് ഒരു ഫോട്ടോ അയച്ചു തന്നു. മഞ്ജു വാര്യര്‍ രണ്ട് കുട്ടികളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ്. അതുകണ്ട് കഴിഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞു.

‘‘മോളെ...ഞാന്‍ വാട്ട്‌സാപ്പില്‍ ഒരു നമ്പര്‍ അയച്ചിട്ടുണ്ട്. അതിലേക്ക് അനുമോള്‍ടെ ഒരു ഫോട്ടോ അയച്ചുകൊടുക്ക്’’

ഉടനടി ഞാന്‍ പറഞ്ഞു. ‘‘ലില്യേച്ചി അതുവേണ്ടാ..നമുക്കൊന്നും പറ്റിയതല്ല സിനിമ. ഒന്നാമത് നമ്മുടെ നാട്ടിന്‍പുറത്തുളള ആളുകളൊക്കെ വേറൊരു കണ്ണിലൂടെയാണ് സിനിമയെ കാണുന്നത്. പിന്നെ നമ്മള്‍ കേള്‍ക്കുന്ന പല കഥകളും ആ തരത്തിലുളളതല്ലേ? എനിക്ക് ദൈവം സഹായിച്ച് സന്തുഷ്ടമായ ഒരു കുടുംബമുണ്ട്. അതിനിടയില്‍ വെറുതെ എന്തിനാണ്..? വീട്ടില്‍ ഒരു അസ്വാരസ്യം ഉണ്ടാക്കണ്ട. ഷോര്‍ട്ട് ഫിലിമിന് പോയിട്ട് തന്നെ വരാന്‍ ലേറ്റായപ്പോള്‍ അച്ഛന് നീരസം തോന്നി.’’ എന്നൊക്കെ വിശദീകരിച്ചു.

ഒരാഴ്ച കഴിഞ്ഞ് വീണ്ടും ചേച്ചി വിളിച്ച് എടാ നീയത് അയച്ചോ എന്ന് ചോദിച്ചു. ‘‘നമുക്കത് വേണ്ടാ ലില്യേച്ചി. അതൊന്നും നമുക്ക് പറ്റിയതല്ല. അല്ലെങ്കിലും അവള്‍ടെ അച്ഛന്‍ വിടില്ല’’ എന്ന് ഞാന്‍ വീണ്ടും പറഞ്ഞു.

ലില്ലിചേച്ചി വിട്ടില്ല. ‘‘എടാ കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുക്ക്. നമ്മുടെ അനൂന് അത് കിട്ടും. മഞ്ജു വാര്യര്‍ടെ മോളായിട്ടാണ്. പിന്നെ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് അതിന്റെ പ്രൊഡ്യൂസര്‍’’

ആ സമയത്ത് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നൊരു പേര് പോലും ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹത്തെ എന്നല്ല, സിനിമയിലെ പ്രധാനപ്പെട്ട ആരെയും എനിക്ക് അറിയാമായിരുന്നില്ല. കാരണം സിനിമ ഒരിക്കലും ഞങ്ങളുടെ ഒരു പരിഗണനാ വിഷയമായിരുന്നില്ല. ഷോര്‍ട്ട് ഫിലിം ചെയ്ത പയ്യന്‍ അന്ന് അനുവിന്റെ കുറെ ഫോട്ടോസ് എടുത്തിരുന്നു. ഞാന്‍ അവനെ വിളിച്ചിട്ട് പറഞ്ഞു. ‘‘മോനെ..നിന്റെ ഫോണില്‍ അനുമോള്‍ടെ ഫോട്ടോസ് ഉണ്ടെങ്കില്‍ ഈ മെയില്‍ ഐഡിയില്‍ ഒന്ന് അയക്കൂ’’

ഞാന്‍ അയച്ചോളാം ചേച്ചീ എന്ന് അവന്‍ പറഞ്ഞു. ഞാന്‍ ഇമെയില്‍ ഐഡി അയച്ചുകൊടുക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ലിജുവിന്റെ അമ്മ എന്നെ വിളിച്ചിട്ട് അയച്ചോടാ എന്ന് ചോദിച്ചു.  ഞാന്‍ പറഞ്ഞു.

‘‘ഇല്യ ചേച്ചി..ഞാനാ പയ്യനോട് പറഞ്ഞിട്ടുണ്ട്’’

‘‘അവനോട് അയച്ചിട്ടുണ്ടോ എന്ന് വിളിച്ച് ചോദിക്ക്’’ എന്ന് ലില്യേച്ചി പറഞ്ഞു. ഞാന്‍ അന്വേഷിച്ചപ്പോള്‍ അവന്‍ അയച്ചിട്ടില്ല എന്ന് അറിഞ്ഞു. എനിക്ക് അങ്ങനെ വലിയ സുഹൃത്‌വലയം ഒന്നുമില്ല. വിരലിലെണ്ണാന്‍ തക്ക ഫ്രണ്ട്‌സ് പോലുമില്ല. ഏറ്റവും അടുത്ത രണ്ട് മൂന്നാളുകളുണ്ട്. അവരോട് ഈ വിവരം ഷെയര്‍ ചെയ്തപ്പോള്‍ അവര്‍ ചോദിച്ചു.

‘‘എടീ അതു വേണോ? സിനിമ നമുക്ക് വേണോ?’’

ഏട്ടന്റെ ചേച്ചിയുടെ മകളുടെ ഭര്‍ത്താവായ പ്രമോദ് കൊച്ചിയിലുണ്ട്. അവനോട് ഞാന്‍ വിവരം പറഞ്ഞു. ‘‘ഇങ്ങനെയൊരു ഓഫര്‍ വന്നിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പടമാണ്. മഞ്ജു വാര്യരുടെ മോളായിട്ടാണ്.’’

‘‘ഓ...അതാണോ..അത് നല്ല ടീമാണല്ലോ? മാര്‍ട്ടിന്‍ പ്രക്കാട്ട് ഒക്കെ നല്ലാളാണല്ലോ?’’ എന്ന് അവന്‍ പറഞ്ഞു.

25 വര്‍ഷമായി കൊച്ചിയില്‍ തന്നെ താമസിക്കുന്നതു കൊണ്ട് അവന് ഓരോ സിനിമാക്കാരെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. അങ്ങനെ പുളളിക്കാരന്‍ തന്നെ മുന്‍കൈ എടുത്ത് അനുവിന്റെ ഫോട്ടോസ് മാര്‍ട്ടിന് അയച്ചുകൊടുത്തു. ഞാന്‍ അക്കാര്യം അപ്പഴേ മനസില്‍ നിന്ന് വിട്ടു.  കുറച്ച് നാളുകള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചു മണിയോടെ എനിക്ക് ഒരു കോള്‍ വന്നു. ജോലി കഴിഞ്ഞ് കുഞ്ഞിനെ സ്‌കൂളില്‍ നിന്ന് കൂട്ടിയിട്ട് വരുന്ന സമയമാണ്.

‘‘എന്റെ പേര് ബിനീഷ് ചന്ദ്രന്‍. മാര്‍ട്ടിന്‍ സാറിന്റെ കാസ്റ്റിങ് ഡയറക്ടറാണ്. അനശ്വരയുടെ സ്‌കൂള്‍യുണിഫോമിലുളള കുറച്ച് ഫോട്ടോസ് അയക്കാന്‍ പറ്റുമോ?’’ എന്ന് ചോദിച്ചു.

ഓകെ എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു. ഞങ്ങളുടെ ഫാമിലി ഫ്രണ്ട്  രാജേഷ് പുത്തൂര്‍ ഫോട്ടോഗ്രാഫറാണ്. അവനോട് ഞാന്‍ പറഞ്ഞു.

‘‘എടാ ഇങ്ങനൊരു സംഭവമുണ്ട്. കുഞ്ഞിന്റെ കുറച്ച് ഫോട്ടോസ് എടുക്കണം’’ സിനിമ വേണോ എന്നായിരുന്നു അവന്റെയും ആദ്യപ്രതികരണം. മഞ്ചു വാരിയര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നീ പേരുകള്‍ ആവര്‍ത്തിച്ചപ്പോള്‍ അവന് സമാധാനമായി. അത് നല്ലതാണ് എന്ന് പറഞ്ഞു. അപ്പോള്‍ എനിക്കും കുറച്ച് ധൈര്യം വന്നു. പെട്ടെന്ന് രാജേഷ് പറഞ്ഞു. ‘‘ചേച്ചി ഞാന്‍ ഒരു കല്യാണഷൂട്ടുമായി ബന്ധപ്പെട്ട് കുറച്ച് ദൂരെയാണ്. നമ്മുടെ അടുത്ത് സ്റ്റുഡിയോ നടത്തുന്ന പ്രദീപിനോട് ഞാന്‍ പറഞ്ഞോളാം. അവന്‍ പടമെടുത്തു തരും’’

പ്രദീപിനെ വിളിച്ചപ്പോള്‍ അവനും ഒരു കല്യാണഷൂട്ടിലാണ്. പ്രദീപ് പറഞ്ഞു. ‘‘ഞാനിപ്പോള്‍ നിങ്ങളുടെ വീടിനടുത്തുളള പാലത്തിന്റെ അടുത്തുണ്ട്. വേഗം റെഡിയായിട്ട് പോര്..’’

മോള്‍ ആ സമയത്ത് സ്‌കൂള്‍ യൂണിഫോമിലാണ്. ആ വേഷത്തില്‍ തന്നെ പടമെടുത്ത് മെയില്‍ ഐഡിയിലേക്ക് അയച്ചുകൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് ബിനീഷ് വിണ്ടും വിളിച്ചിട്ട് പറഞ്ഞു. ‘‘ആറായിരം കുട്ടികള്‍ അപ്ലൈ ചെയ്തതില്‍ അറുപത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ അനശ്വരയുണ്ട്. ഒന്ന് ഓഡിഷന് വരണം’’

അതുകേട്ടപ്പോള്‍ തന്നെ എന്റെ കിളി പോയി? എന്ത് ഓഡിഷന്‍? അച്ഛന്റെ അടുത്ത് ചോദിച്ചപ്പോള്‍ എനിക്ക് നാളെ ലീവൊന്നുമില്ലെന്ന് പറഞ്ഞു. അതുകേട്ട് കൊണ്ടു നിന്ന അച്ചു പറഞ്ഞു.

‘‘അച്ഛാ...ഇത് നമ്മളെ ഇങ്ങോട്ട് വിളിച്ചതല്ലേ? നമ്മളങ്ങോട്ടൊന്നും പോയതല്ലല്ലോ?   അച്ഛനൊന്ന് പൊയ്ക്കൂടേ?’’

ചേച്ചിയുടെ മോളും ഭര്‍ത്താവും കൊച്ചിയിലുണ്ട് എന്ന ഒറ്റ ധൈര്യത്തിലാണ് ഞങ്ങള്‍ ട്രെയിന്‍ കയറി കൊച്ചിയില്‍ വന്നത്. അവര്‍ അവിടെ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ വരില്ലായിരുന്നു. ഒരുള്‍നാടന്‍ ഗ്രാമത്തിന്റെ ഇത്തിരിവട്ടത്തില്‍ വ്യാപരിക്കുന്ന മനസുകള്‍ക്ക് അത്ര വലിയ സ്വപ്നങ്ങള്‍ കാണാന്‍ കഴിയില്ലല്ലോ? രാത്രി മുഴുവന്‍ ട്രെയിനില്‍ യാത്ര ചെയ്ത് പുലര്‍ച്ചയാണ് കൊച്ചിയില്‍ എത്തിയത്.ഉറക്കമൊന്നും ശരിയാകാത്തതു കൊണ്ട് അവള്‍ ആകെ ക്ഷീണിച്ചിരുന്നു.  ഓഡിഷന് ചെന്നുകയറിയപ്പോള്‍ ഞാന്‍ അനുവിനോട് പറഞ്ഞു. ‘‘മോളെ...ഇതാണ് ഓഡിഷന്‍..ഇത് നമ്മളൊന്ന് കാണാന്‍ വന്നതാ..ഒരിക്കലും  സിലക്‌ഷന്‍ പ്രതീക്ഷിക്കണ്ടാ..മോള് ആഗ്രഹിക്കുകയും ചെയ്യരുത്. വെറുതെ കൊച്ചി കാണാന്‍ വന്നതാണെന്ന് മാത്രം വിചാരിച്ചാ മതി’’

അവളും ഞാന്‍ പറഞ്ഞ പോലെ കൂളായി തന്നെ നിന്നു. പെട്ടെന്ന് സഹസംവിധായകന്‍ വന്നിട്ട് ചോദിച്ചു. ‘‘സ്‌കൂള്‍ കുട്ടിയുടെ വേഷമാണ്. പുറത്തിടാന്‍ സ്‌കൂള്‍ ബാഗ് കൊണ്ടു വന്നിട്ടുണ്ടോ?’’

ഞങ്ങള്‍ കണ്ണ് മിഴിച്ചു. അങ്ങനെയൊന്നും ഞങ്ങള്‍ ആലോചിച്ചിട്ട് കൂടിയില്ല. ‘‘മുടി രണ്ടായി പിന്നിയിടണം’’

ഞങ്ങള്‍ ചീപ്പ് പോലും കൊണ്ടുവന്നിട്ടില്ല. അനു കൈകൊണ്ട് തന്നെ മുടി പിന്നിയിട്ടു. അനുവിന് ഒരു ശീലമുണ്ട്. ടീച്ചര്‍ ക്ലാസ് എടുക്കുമ്പോള്‍ അവള്‍ അത് ശ്രദ്ധിക്കാത്ത മട്ടിലിരിക്കും. ആ സമയത്ത് ടീച്ചര്‍ പറയുന്ന ഭാഗങ്ങള്‍ അവള്‍ ഭാവനയില്‍ കാണും. ഇവിടെ മാര്‍ട്ടിന്‍ പ്രക്കാട്ട് കഥ പറയുമ്പോള്‍ അവള്‍ വേറെങ്ങോ ശ്രദ്ധിച്ചു നില്‍ക്കുകയാണ്. അദ്ദേഹത്തിനെന്ത് തോന്നിക്കാണുമെന്ന് എനിക്ക് ആശങ്കയായി. പക്ഷേ എനിക്കറിയാം. അവള്‍ ആ കഥ മനസില്‍ വിഭാവനം ചെയ്യുകയാണ്. ഇടയ്ക്ക് സഹികെട്ട് മാര്‍ട്ടിന്‍ സര്‍ എടീ മുഖത്ത് നോക്കടീ എന്നൊക്കെ പറയുന്നുമുണ്ട്.

ഓഡിഷന്‍ ചെയ്യുമ്പോള്‍ നമ്മളെ കാണിക്കില്ല. പേരന്റ്‌സ് അടുത്തു നിന്നാല്‍ കുട്ടികളുടെ ശ്രദ്ധ വ്യതിചലിക്കും. അല്ലെങ്കില്‍ അവരുടെ മൂഡ് പോകും എന്നതു കൊണ്ടാവാം.

എന്തായാലും ആ സമയത്ത് ഞാന്‍ മാറി നിന്നു. കുറച്ച് കഴിഞ്ഞ് മടങ്ങി വന്ന് മോള്‍ പറഞ്ഞു. ‘‘സ്‌കൂളില്‍ നന്നായി പഠിക്കാതെ ഉഴപ്പി നടക്കുന്ന കുട്ടിയെ സ്‌കൂള്‍ മാറ്റുകയാണ് അമ്മ. വിവരം അറിഞ്ഞ് മകള്‍ അമ്മയുടെ അടുത്തു വന്ന് ദേഷ്യപ്പെടുന്നതാണ് കഥാസന്ദര്‍ഭം. ഇത് വച്ച് പത്തുമിനിറ്റുളള ഒരു സീന്‍ ഞാന്‍ ഉണ്ടാക്കി അഭിനയിക്കണം. എന്നെക്കൊണ്ട് പറ്റില്ല’’.

ഞാന്‍ പറഞ്ഞു, ‘‘മോള് ചുറ്റുവട്ടത്തുളള ആരെയും ഗൗനിക്കണ്ട. ഞാനും നീയും നമ്മുടെ വീടും മാത്രം മനസില്‍ കാണണം. എന്നിട്ട് ശരിക്കും ഇങ്ങനൊരു സാഹചര്യമുണ്ടായാല്‍ നീ എങ്ങനാവും എന്റടുത്ത് പെരുമാറുക? അതുപോലങ്ങ് ചെയ്താ മതി...പിന്നെ സിലക്‌ഷന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. ഒരു തരിമ്പ് പോലും അങ്ങനെ ആഗ്രഹിക്കരുത്'

അഭിനയിച്ചു കഴിഞ്ഞപ്പോള്‍ സഹസംവിധായകന്‍ വന്ന് അനശ്വരയുടെ അച്ഛനും അമ്മയും അവിടെ നില്‍ക്ക് കേട്ടോ എന്ന് പറഞ്ഞു. എനിക്ക് ആകെ ഭയമായി. ഞാന്‍ ചേച്ചിയുടെ മകനെ വിളിച്ച് വിവരം പറഞ്ഞു. അവന് കൊച്ചിയില്‍ മൊബൈല്‍ ഷോപ്പാണ്. 

‘‘ധൈര്യമായി അവിടെയിരിക്ക്. പേടിക്കുകയൊന്നും വേണ്ട കേട്ടോ’’ എന്ന് മാത്രം അവന്‍ പറഞ്ഞു.

‘‘നിങ്ങള്‍ക്ക് ഇന്ന് തന്നെ പോണോ?’’ എന്ന് സഹസംവിധായകന്‍ ചോദിച്ചു.

ഞാന്‍ പറഞ്ഞു: പോണം. വീട്ടില്‍ മൂത്തയാള്‍ ഒറ്റയ്‌ക്കേയുളളു.

‘‘മാര്‍ട്ടിന്‍ സാറിന്റെ ഫ്‌ളാറ്റിലേക്കൊന്ന് പോണം’’ എന്ന് അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക് ആകെ പേടിയായി. ഏട്ടന്റെ ചേച്ചിയുടെ മകനും ഏട്ടനും എല്ലാവരും കൂടെയുണ്ടെങ്കിലും എനിക്ക് ധൈര്യം വന്നില്ല. എല്ലാ ഈശ്വരന്‍മാരെയും വിളിച്ചുകൊണ്ട് ഫ്‌ളാറ്റിലേക്ക് പോയി. അവിടെ കുറെ ആളുകളുണ്ട്. അവരുടെ മുന്നില്‍ വച്ച് കുഞ്ഞിനോട് തിരക്കഥയിലെ ബാക്കിയുളള ചില സീനുകള്‍ കൂടി അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. അതുകഴിഞ്ഞ് ഡാന്‍സ് ചെയ്യാന്‍ അറിയുമോ? എന്നു ചോദിച്ചു.

തിരിച്ചു പോകാന്‍ നേരത്ത് പറഞ്ഞു. ‘‘രണ്ട് കുട്ടികളുണ്ട്. സിലക്‌ഷനായിട്ടില്ല. തത്ക്കാലം ആരോടും പറയണ്ട. വിളിക്കാം’’

തൊട്ടടുത്തുളള ഒരു വീട്ടില്‍ മാത്രം ഓഡിഷന് പോകുകയാണ് എന്ന് പറഞ്ഞിരുന്നു. പക്ഷേ തിരിച്ചുചെന്നപ്പോള്‍ നാട്ടിലാകെ അനശ്വരയെ സിനിമയില്‍ എടുത്തു എന്ന വാര്‍ത്ത പാട്ടായി. എനിക്ക്  ടെന്‍ഷനായി. വസ്തവത്തില്‍ ഒന്നും ആഗ്രഹിച്ചുകൊണ്ടല്ല ഞങ്ങള്‍ പോയത്. ഒന്ന് ശ്രമിച്ചു നോക്കാം എന്നേ കരുതിയുളളു. ഇതിപ്പോള്‍ കാര്യം നടന്നില്ലെങ്കില്‍ നാണക്കേടാവുകയും ചെയ്യും.

ഓഡിഷന്‍ കഴിഞ്ഞ് കുറച്ച് നാളായിട്ടും അവരുടെ ഭാഗത്ത് നിന്നും അറിയിപ്പൊന്നും വന്നില്ല. ഒരു ദിവസം വൈകുന്നേരം പഞ്ചായത്തിലെ ഒരു മീറ്റിങ് കഴിഞ്ഞ് വരുമ്പോള്‍ ബിനീഷിന്റെ കാള്‍ വന്നു.

‘‘ചേച്ചീ..അനശ്വരയെ സിലക്ട് ചെയ്തു കേട്ടോ’’ എന്ന് പറഞ്ഞു. ഓരോ കാര്യങ്ങളും ഞാന്‍ രതീഷ് പയ്യന്നുരിനെയും ലിജുവിനെയും അപ്പപ്പോള്‍ അറിയിക്കുന്നുണ്ട്. അവര്‍ രണ്ടുപേരും പറഞ്ഞു. ‘‘സിനിമയാണ്. ഏത് നിമിഷവും പറ്റിക്കപ്പെടാം. സിലക്‌ഷനായാലും അവസാന നിമിഷം മാറിപ്പോകാം. അതുകൊണ്ട് ശ്രദ്ധിക്കണം’’

അത് കേട്ടപ്പോള്‍ എന്റെ ചങ്കിടിക്കാന്‍ തുടങ്ങി. നഷ്ടപ്പെടുന്നതില്‍ എനിക്ക് ദുഃഖമൊന്നുമില്ല. പക്ഷേ കുഞ്ഞിന് അത് താങ്ങാന്‍ പറ്റിയെന്ന് വരില്ല. വിളിച്ചു വരുത്തിയിട്ട് അത്താഴമില്ലെന്ന് പറയുന്ന സ്ഥിതിയാവുമോ? മനസില്‍ ആകെ ആശങ്ക നിറഞ്ഞു.

തുടരും

English Summary:

Usha Rajan remebering Anaswara Rajan's first audition