'അമ്മേ, ഞാൻ പ്ലസ്ടു ഫെയിൽ അല്ല, പാസ്': ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി
''അമ്മേ, ഞാൻ 12th ഫെയിൽ അല്ല. പാസ്'' ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി അനൂപ്. ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം ൈകവരിച്ച് യുവതാരം മീനാക്ഷി അനൂപ്. ''അമ്മേ, ഞാൻ 12th Fail അല്ല PASS. 83 ശതമാനം....ന്ന്''–തന്റെ മാർക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചു. അനൂപ്– രമ്യ ദമ്പതികളുടെ

ഹയർസെക്കൻഡറി പരീക്ഷാഫലം പങ്കുവച്ച് അവതാരകയും നടിയുമായ മീനാക്ഷി അനൂപ്. പ്ലസ്ടുവിന് 83 ശതമാനം മാർക്കു നേടിയാണ് മീനാക്ഷിയുടെ മിന്നുന്ന ജയം. അമ്മയോടൊപ്പം ചേർന്നിരിക്കുന്ന ചിത്രം പങ്കുവച്ചാണ് മീനാക്ഷി പ്ലസ്ടു വിജയിച്ച വിവരം ആരാധകരെ അറിയിച്ചത്.
മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ: "അമ്മേ.. ഞാൻ ട്വൽത്ത് ഫെയിൽ അല്ല പാസ്! 83 ശതമാനം ന്ന്." പ്ലസ്ടു ഉയർന്ന മാർക്കോടെ വിജയിച്ച മീനാക്ഷിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. ആരാധകരുടെ രസകരമായ കമന്റുകൾക്ക്, ചിരിയൂറുന്ന മറുപടികളും മീനാക്ഷി നൽകി. 'ഇത്രേ കിട്ടിയുള്ളൂ' എന്നു ചോദിച്ച ആരാധകന് 'ത്രേ ഒത്തൊള്ളൂ' എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.
പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കു കണ്ട്, 'കോപ്പിയടിച്ച്... നമ്മള് സെയിം വൈബ് അല്ലേ... ചേട്ടനും പെങ്ങളും' എന്നു കമന്റ് ചെയ്ത ആരാധകനും ഉരുളയ്ക്ക് ഉപ്പേരി പോലെ മീനാക്ഷിയുടെ മറുപടി എത്തി. 'സഹോദരങ്ങളിൽ ഒന്ന് നല്ലതും മറ്റേത് ചീത്തയുമായിരുന്നു,' എന്നായിരുന്നു മീനാക്ഷിയുടെ കമന്റ്. മീനാക്ഷിയുടെ ഈ മറുപടി ആരാധകരുടെ കയ്യടി നേടി.
അനൂപ്– രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദിഷ് എന്നു പേരുള്ള സഹോദരങ്ങളുമുണ്ട്.