ഞങ്ങളുടെ ഏറ്റവും വലിയ സിനിമ, ടർബോയിൽ ജോസേട്ടായി: മമ്മൂട്ടി
മമ്മൂട്ടിക്കമ്പനി ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് ‘ടർബോ’യെന്ന് മമ്മൂട്ടി. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന എന്റർടെയ്നറാകും ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു. ദുബായിൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനു ശേഷം സംസാരിക്കുകയായിരുന്നു താരം. ‘‘ടർബോയുടെ ലോഞ്ചും ദുബായിൽ

മമ്മൂട്ടിക്കമ്പനി ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് ‘ടർബോ’യെന്ന് മമ്മൂട്ടി. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന എന്റർടെയ്നറാകും ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു. ദുബായിൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനു ശേഷം സംസാരിക്കുകയായിരുന്നു താരം.
‘‘ടർബോയുടെ ലോഞ്ചും ദുബായിൽ വച്ചു തന്നെയായിരുന്നു. ദുബായ് ഒരു അന്യനാടല്ല, നമ്മുടെ നാടുപോലെ തന്നെയാണ്. രണ്ടാമത്തെ വീടെന്നു പറയാം. അതുകൊണ്ടാണ് പ്രധാനപ്പെട്ട പല കാര്യങ്ങളും ഇവിടെ വച്ചു നടത്തുന്നത്. മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ സിനിമയാണ് ടർബോ. ഇതുകുറച്ച് വലിയ പടമാണ്.
ടര്‍ബോയിലെ ജോസ്, ജോസേട്ടായി ആണ്. ജോസേട്ടായിയെ നിങ്ങൾ സ്നേഹപൂർവം സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്. ഇത് കുടുംബചിത്രമാണെന്നോ കോമഡി ചിത്രമാണെന്നോ ആക്‌ഷൻ ചിത്രമാണെന്നോ ലോ ക്ലാസ് ആണെന്നോ ഒന്നും ഞങ്ങൾ പറയുന്നില്ല. ഇതെല്ലാ പ്രായക്കാർക്കും ഉള്ള സിനിമയാണ്. ട്രെയിലർ വെറും സാംപിൾ ആണ്. രാജ് ബി. ഷെട്ടി യഥാർഥ ജീവിതത്തിൽ പഞ്ച പാവമാണ്. പക്ഷേ സിനിമയിൽ ലോക ദുഷ്ടനാണ്. അഞ്ജന ജയപ്രകാശ് ആണ് നായിക. ഒരുപാട് നീണ്ട വേഷമാണ് സിനിമയിൽ ചെയ്തിരിക്കുന്നത്. വളരെ നന്നായി ചെയ്തിട്ടുണ്ട്.
മിഥുനൊപ്പം ഒന്നുരണ്ടു സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. മിഥുൻ എഴുതുന്ന ആദ്യ ആക്‌ഷൻ സിനിമയാണ് ടർബോ. നല്ല ഭാവിയുള്ള ചെറുപ്പക്കാരനാണ്. ഒരുപാട് സിനിമകൾ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സിനിമയുടെ മുതൽക്കൂട്ടാണ് മിഥുൻ.’’–മമ്മൂട്ടിയുടെ വാക്കുകൾ.
ഹൈറേഞ്ചുകാർക്കു പ്രിയപ്പെട്ട ജോസേട്ടായിയാണ് മമ്മൂക്ക ടര്‍ബോയിൽ എത്തുന്നതെന്ന് മിഥുൻ മാനുവൽ തോമസ് പറയുന്നു. ‘‘ഹൈറേഞ്ചിന്റെ സ്വന്തം ജോസേട്ടായി ആയാണ് മമ്മൂക്ക വരുന്നത്. ഹ്യൂമർ ഉണ്ട്, ഇമോഷൻസ് ഉണ്ട്, ആക്‌ഷനു ശ്രമിച്ചിട്ടുണ്ട്. എല്ലാം പരമാവധി പറ്റുന്നപോലെ ഒരുക്കിയിട്ടുണ്ട്. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിൽ.’’–മിഥുന്റെ വാക്കുകൾ.