നിഷാദ് കോയയ്ക്ക് ആശ്വാസം; പ്രസന്നന്റെ തിരക്കഥയുമായി സാമ്യമില്ലെന്ന് ഫെഫ്ക
തിരക്കഥ കോപ്പയടിച്ചെന്ന് ആരോപിച്ച് നിഷാദ് കോയയ്‌ക്കെതിരെ എം. പ്രസന്നൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ഫെഫ്ക. രണ്ടുപേരുടെയും തിരക്കഥകൾ പരിശോധിച്ച അടിസ്ഥാനത്തിൽ ഇരുകഥകളും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് ഫെഫ്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ മാസം ഏഴാം തിയതിയാണ് ഫെഫ്ക അംഗമായ പ്രസന്നൻ, നിഷാദ്

തിരക്കഥ കോപ്പയടിച്ചെന്ന് ആരോപിച്ച് നിഷാദ് കോയയ്‌ക്കെതിരെ എം. പ്രസന്നൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ഫെഫ്ക. രണ്ടുപേരുടെയും തിരക്കഥകൾ പരിശോധിച്ച അടിസ്ഥാനത്തിൽ ഇരുകഥകളും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് ഫെഫ്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഈ മാസം ഏഴാം തിയതിയാണ് ഫെഫ്ക അംഗമായ പ്രസന്നൻ, നിഷാദ് കോയയ്ക്കെതിരെ തിരക്കഥ മോഷ്ടിച്ചുവെന്ന പരാതിയുമായി സംഘടനയെ സമീപിക്കുന്നത്. തുടർന്ന് ഇരു കക്ഷികളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും കഥകൾ കേട്ടപ്പോൾ പ്രകടമമായ സാമ്യമില്ലെന്ന് കണ്ടെത്തുകയും പരാതിക്കാരന്റെ ആവശ്യപ്രകാരം വിശദമായ പരിശോധനയ്ക്ക് ഇരു തിരക്കഥകളും ഒരു പാനലിന് സമർപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തിരക്കഥ വായിച്ചു പൂർത്തിയാക്കിയ ശേഷമാണ് ഇരു തിരക്കഥകളും തമ്മിൽ സാമ്യമില്ലെന്ന് പാനൽ കണ്ടെത്തിയത്.
ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാൽ’ എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് നിഷാദ് കോയ എഴുതിയതാണെന്നായിരുന്നു പ്രസന്നന്റെ ആരോപണം. 2018 ലാണ് തിരക്കഥ നിഷാദ് കോയയ്ക്ക് വായിക്കാന്‍ നല്‍കിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നിഷാദ് കോയയുടെ ചിത്രത്തിൽ തന്റെ കഥയോട് സാമ്യമുള്ള രംഗങ്ങൾ ഉണ്ടായപ്പോൾ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം അത് മാറ്റാം എന്നു പറഞ്ഞെങ്കിലും സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴാണ് തിരക്കഥ മോഷണം മനസിലാകുന്നതെന്നായിരുന്നു പ്രസന്നന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഡിജോ ജോസ് ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യ്ക്കെതിരെ തിരക്കഥാ മോഷണം ആരോപിച്ച എഴുത്തുകാരനാണ് നിഷാദ് കോയ. സംഭവം ചർച്ചയാതോടെ നിർമാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആരോപണം തള്ളിയിരുന്നു.