‘ടർബോ’ സിനിമയിലെ മമ്മൂട്ടിയുടെ ആക്‌ഷന്‍ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. പത്തല്ല, ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോ ഇവിടെ ഉണ്ടാകുമെന്ന് പത്മകുമാർ അഭിപ്രായപ്പെടുന്നു. ‘‘2014ൽ ആണ് 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ടർബോ’ സിനിമയിലെ മമ്മൂട്ടിയുടെ ആക്‌ഷന്‍ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. പത്തല്ല, ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോ ഇവിടെ ഉണ്ടാകുമെന്ന് പത്മകുമാർ അഭിപ്രായപ്പെടുന്നു.

‘‘2014ൽ ആണ് 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്‌ഷൻ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം.

ADVERTISEMENT

അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ ‘ടർബോ’ കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമന്റ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടർബോ’ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: ‘പത്തല്ല സുഹൃത്തേ, ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അദ്ഭുതമില്ല. 

അത് ഞങ്ങളുടെ മമ്മൂക്കയ്ക്കു മാത്രമുള്ള സിദ്ധിയാണ്. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്, ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്. ‘നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്‌ഷൻ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മൂക്കയേ ഉള്ളു; ഒരേയൊരു മമ്മൂക്ക.’’–എം. പത്മകുമാറിന്റെ വാക്കുകൾ.

English Summary:

Director M. Padmakumar Showers Praise on Mammootty's Stellar Performance in Turbo