1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ താരം ടോം ജേക്കബ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന ചിത്രത്തിലൂടെയാണ് ടോം അഭിനയ ജീവിതത്തിൽ രണ്ടാം വരവിനൊരുങ്ങുന്നത്. സിനിമയുടേതായി റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ താരം ടോം ജേക്കബ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന ചിത്രത്തിലൂടെയാണ് ടോം അഭിനയ ജീവിതത്തിൽ രണ്ടാം വരവിനൊരുങ്ങുന്നത്. സിനിമയുടേതായി റിലീസ് ചെയ്ത ട്രെയിലറിലും അതി ഗംഭീര അഭിനയ പ്രകടനമാണ് ടോം ജേക്കബ് കാഴ്ചവച്ചിരിക്കുന്നത്.

നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിന്റെ സംസ്കാരവും രീതികളും തന്റെ മക്കളിലൂടെയും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ കഥ. എന്നാൽ ‘സിഎഎ’യുടെ വരവോടുകൂടി ഇവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് സിനിമ പറയുന്നത്.

ADVERTISEMENT

ഭിന്നതയും, മത വൈരങ്ങളും തുടരുന്ന വര്‍ത്തമാന കാലത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ സിനിമ. മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ  ചിത്രത്തിൽ  ടോം ജേക്കബ്,ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ, ജോബി കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അഭിനയിച്ചിരിക്കുന്നു.

ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻറെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ്, സംവിധാനം ലിജു മിത്രൻ മാത്യു നിർവഹിക്കുന്നു.

ADVERTISEMENT

കോ പ്രൊഡ്യൂസേഴ്സ് അജിത്ത് എബ്രഹാം, ലിജു ജോയ്, മ്യൂസിക്ക് പിജെ, ആർട് മെബിൻ മോൻസി, ലിന്റോ തോമസ് ലൈവ് സൗണ്ട് അബിഹേൽ, മേക്കപ്പ് മനീഷ് ബാബു, കളറിസ്റ്റ് ജിതിൻ കുമ്പുക്കാട്ട്,  അസോറ ഡയറക്ടർ ശിവക്ക് നടവരമ്പ്, അസിസ്റ്റന്റ് ഡയറക്ടർ നിവിൻ ബാബു, വസ്ത്രാലങ്കാരം സത്യനാഥ്, മാനേജർ ജീതേന്ദ്ര പവാർ , ഫൈനാൻസ് കൺട്രോളർ ടെസ്സി തോമസ്. 

1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയൽ പകിട പകിട പമ്പരത്തിന്റെ സൃഷ്ടാവാണ് ടോം ജേക്കബ്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരാണ് സ്വദേശം. 

ADVERTISEMENT

ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിലാണ് സ്ഥാനം. പ്രേക്ഷക പ്രീതി കണക്കിലെടുത്ത് വർഷങ്ങള്‍ക്കുശേഷം പകിട പകിട പമ്പരത്തിന്റെ സംപ്രേഷണം യൂട്യൂബിലൂടെയും അദ്ദേഹം പുനരാരംഭിച്ചിരുന്നു.

English Summary:

"Tom Jacob's Phenomenal Comeback: Watch the Trailer for 'Kalam Standard 5B' Now!"