കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ സൂപ്പർതാരങ്ങൾ; ഐഎംഡിബി ലിസ്റ്റ് പുറത്ത്
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന 100 ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. ഷാറുഖ് ഖാൻ രണ്ടാം സ്ഥാനത്തും ഐശ്വര്യ റായ് ബച്ചൻ മൂന്നാം സ്ഥാനത്തും എത്തിയ പട്ടികയിൽ

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന 100 ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. ഷാറുഖ് ഖാൻ രണ്ടാം സ്ഥാനത്തും ഐശ്വര്യ റായ് ബച്ചൻ മൂന്നാം സ്ഥാനത്തും എത്തിയ പട്ടികയിൽ ആദ്യപത്തുപേരിൽ ബോളിവുഡ് താരങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസില്‍, ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരും പട്ടികയിൽ ഇടംനേടി.
ആലിയ ഭട്ട്, ഇർഫാൻ ഖാൻ, ആമിർ ഖാൻ, സുശാന്ത് സിങ്, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, അക്ഷയ് കുമാർ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയത്. 2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബി പ്രതിവാര റാങ്കിങിനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർഥ പേജ് കാഴ്ചകളാണ് ഈ റാങ്കിങുകൾ നിർണയിച്ചത്.
സൗത്ത് ഇന്ത്യയിൽ നിന്നും ആദ്യ ഇരുപതിൽ ഇടം നേടിയത് സമാന്തയും നയൻതാരയുമാണ്. സമാന്ത പതിമൂന്നാമതും നയൻതാര പതിനെട്ടാമതുമാണ്. പ്രഭാസ് ഇരുപത്തിയൊൻപതും ധനുഷ് മുപ്പതും സ്ഥാനം നേടി. രാം ചരൺ (31), വിജയ് (35), രജനികാന്ത് (42), അല്ലു അർജുൻ (47), വിജയ് സേതുപതി (43), മോഹൻലാൽ (48), മാധവൻ (50) എന്നിവരാണ് ആദ്യ അൻപതിൽ ഇടം നേടിയ തെന്നിന്ത്യൻ താരങ്ങൾ.
‘‘ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഒരു ഒരു പട്ടികയിൽ ഉൾപ്പെട്ടതിൽ ഞാൻ നന്ദിയുള്ളവനാണ്. ആളുകളുടെ സ്നേഹം, താൽപ്പര്യങ്ങൾ, മുൻഗണനകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന വിശ്വാസ്യതയുടെ ഒരു നേർക്കാഴ്ചയായി നിലകൊള്ളുന്ന എം എം ഡി ബിയുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി എന്ന അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്. സ്‌ക്രീനിലും പുറത്തും പ്രേക്ഷകരിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹം തിരിച്ചുനൽകുന്നതിൽ ഞാൻ കടപ്പെട്ടിരിക്കും.” ഐഎംഡിബിയുടെ പട്ടികയിൽ ഉൾപ്പെട്ടതിനെപ്പറ്റി ദീപിക പദുക്കോൺ പ്രതികരിച്ചത് ഇങ്ങനെയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്നുള്ള അഭിനേതാക്കളുടെ പട്ടികയിൽ നൂറുപേരിൽ ഒന്നമായതായാണ് ദീപിക എത്തിയത്.
2007-ൽ ഷാറുഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപിക പദുക്കോൺ. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാരംഗത്ത്, പഠാൻ ഉൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ തലപ്പത്ത് അവർ ഇടം നേടിയിട്ടുണ്ട്. വിൻ ഡീസലിനൊപ്പം അഭിനയിച്ച എക്സ്എക്സ്എക്സ്: റിട്ടേൺ ഓഫ് ക്‌സാണ്ടർ കേജ് എന്ന ചിത്രത്തിലൂടെ 2017-ൽ ഹോളിവുഡിലും ദീപിക അരങ്ങേറ്റം കുറിച്ചു. കൽക്കി, സിങ്കം എഗെയ്ൻ എന്നിവയാണ് പുതിയ പ്രോജക്ടുകൾ.