ഇത് സുരേഷേട്ടന്റെ സമയം, ഇന്ത്യൻ രാഷ്ട്രീയത്തിലും ഇനി ഹീറോ: തോൽവിക്കു പിന്നാലെ കൃഷ്ണകുമാർ
കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ നേരിൽ കണ്ട് എന്‍ഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് തൃശൂരിലെ വിജയത്തിൽ അഭിനന്ദനമറിയിച്ചത്. കൊല്ലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട്

കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ നേരിൽ കണ്ട് എന്‍ഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് തൃശൂരിലെ വിജയത്തിൽ അഭിനന്ദനമറിയിച്ചത്. കൊല്ലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘‘കേരളത്തിൽ ചരിത്രം തിരുത്തിക്കുറിക്കുന്നൊരു നിമിഷമാണിത്. താമര വിരിയില്ല, വിരിയില്ലെന്നു പറഞ്ഞു. ഇപ്പോൾ വിരിയിക്കുന്നത് സുരേഷേട്ടനാണ്. ഒരു ബിജെപി പ്രവർത്തകനെന്ന നിലയിൽ അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണിത്. ഇന്ത്യയൊട്ടാകെ ഇന്ന് തൃശൂരിലേക്കാണ് നോക്കുന്നത്. ഇത് ചരിത്ര സംഭവമാണ്. കേരളത്തിൽ ആദ്യമായി ഇവിടെ നിന്നു ബിജെപി അംഗം പാർലമെന്റിലേക്ക് പോകുന്നു. ആ സന്തോഷം പങ്കുവയ്ക്കാനാണ് ഞാൻ ഇവിടേക്കു വന്നത്.
കൊല്ലത്ത് നല്ല ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രൻ ലീഡ് ചെയ്യുന്നുണ്ട്. വോട്ട് കൂട്ടാൻ പറ്റുന്നു എന്നതാണ് എന്റെ ശ്രമം. പാർട്ടിയോടും എനിക്കു നന്ദിയുണ്ട്. ഈ ഒരു സമയം സുരേഷേട്ടന്റെ സമയമാണ്.സിനിമയിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലും ഹീറോയായി സുരേഷ് ഗോപി മാറിയിരിക്കുന്നു.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.